തിരുവനന്തപുരത്ത് ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി; പിന്നിൽ മൂന്നംഗ സംഘം

By Trainee Reporter, Malabar News
crime news-Thrisure
Representational Image
Ajwa Travels

തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്നംഗ സംഘം വെട്ടിപ്പരിക്കേൽപ്പിച്ച ഗുണ്ടാ നേതാവ് മരിച്ചു. വട്ടപ്പാറ കുറ്റ്യാണി സ്വദേശി വെട്ടുകത്തി ജോയിനാണ് മരിച്ചത്. വെട്ടേറ്റ് മൂന്ന് മണിക്കൂറോളം റോഡിൽ രക്‌തത്തിൽ കുളിച്ചു കിടന്ന ജോയിയെ പോലീസ് ജീപ്പിലാണ് ആശുപത്രിയിൽ എത്തിച്ചത്.

ഇന്നലെ രാത്രി ഒമ്പത് മണിയോടെ പൗഡിക്കോണം സൊസൈറ്റി ജങ്ഷനിൽ ആയിരുന്നു സംഭവം. മൂന്നംഗ സംഘം കാറിലെത്തിയാണ് ജോയിയെ വെട്ടിയത്. പോലീസ് കാപ്പ ചുമത്തി അറസ്‌റ്റ് ചെയ്‌തിരുന്ന ജോയി മൂന്ന് ദിവസം മുമ്പാണ് ജയിലിൽ നിന്നിറങ്ങിയത്. പൗഡിക്കോണം വിഷ്‌ണു നഗറിലാണ് ജോയിയുടെ താമസം.

രണ്ടു കാലിലും ഗുരുതരമായി പരിക്കേറ്റ ജോയിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചത്. പുലർച്ചെ രണ്ടുമണിയോടെയാണ് മരണം. പ്രതികളെ പിടികൂടിയിട്ടില്ല. ഗുണ്ടാ കുടിപ്പകയാകാം കൊലപാതകത്തിന് പിന്നിലെ കാരണമെന്നാണ് പോലീസ് ഭാഷ്യം.

Most Read| പ്രധാനമന്ത്രി ഇന്ന് വയനാട്ടിൽ; ദുരന്തബാധിത മേഖലകൾ സന്ദർശിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE