Tag: heavy rain in kerala
കൂട്ടിക്കലിലെ രക്ഷാ പ്രവര്‍ത്തനം; നാവിക സേന ഹെലികോപ്റ്ററുകള്‍ എത്തുമെന്ന് റവന്യൂമന്ത്രി
കോട്ടയം: കൂട്ടിക്കലിലെ രക്ഷാ പ്രവര്‍ത്തനത്തിന് നാവിക സേന ഹെലികോപ്റ്ററുകള്‍ എത്തുമെന്ന് റവന്യൂമന്ത്രി കെ രാജന്‍. കാഞ്ഞിരപ്പള്ളി ആശുപത്രിയില്‍ ചികിൽസയില്‍ കഴിയുന്നവരെ ആദ്യം സന്ദര്‍ശിക്കും.
സര്‍ക്കാര്‍ സംവിധാനം പൂര്‍ണമായി ഉപയോഗപ്പെടുത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും റവന്യൂമന്ത്രി പറഞ്ഞു....
കൂട്ടിക്കൽ ഉരുൾപൊട്ടൽ; ഒരു മൃതദേഹം കൂടി കണ്ടെത്തി
കോട്ടയം: ജില്ലയിലെ കൂട്ടിക്കലിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഓലിക്കൽ ഷാലറ്റി(29)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ കൂട്ടിക്കൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം നാലായി. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം...
രക്ഷാ പ്രവർത്തനത്തിന് മൽസ്യ തൊഴിലാളികളും; പത്തനംതിട്ടയിൽ ഏഴു വള്ളങ്ങൾ എത്തി
പത്തനംതിട്ട: സംസ്‌ഥാനത്ത് ശക്‌തമായ മഴ നാശം വിതക്കുമ്പോൾ രക്ഷാപ്രവർത്തനത്തിന്റെ ചുക്കാൻ പിടിക്കാൻ മൽസ്യ തൊഴിലാളികളും എത്തി. മഴ നാശം വിതച്ച പത്തനംതിട്ടയിൽ കൊല്ലത്തു നിന്നുള്ള മൽസ്യ തൊഴിലാളികളാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്.
ഇന്നലെ രാത്രി പന്ത്രണ്ട്...
കനത്ത മഴ; സംസ്‌ഥാനത്ത് കൂടുതൽ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്‌ഥാനത്തെ 10 ഡാമുകളുടെ കൂടി ഷട്ടറുകള്‍ തുറന്നു. നെയ്യാര്‍, പേപ്പാറ, അരുവിക്കര, കല്ലാര്‍കുട്ടി, പോത്തുണ്ടി, മലമ്പുഴ, പെരിങ്ങല്‍ക്കുത്ത്, പീച്ചി, മൂഴിയാര്‍, വാഴാനി എന്നീ ഡാമുകളാണ് തുറന്നത്.
കക്കി-ആനത്തോട്...
കനത്ത മഴ; ശബരിമലയില്‍ നിയന്ത്രണം
പത്തനംതിട്ട: കനത്ത മഴയുടെ പശ്‌ചാത്തലത്തില്‍ ശബരിമലയില്‍ രണ്ടു ദിവസത്തേക്ക് നിയന്ത്രണം ഏർപ്പെടുത്തി. നിലവില്‍ മല കയറിയവര്‍ക്ക് മാത്രം ദര്‍ശനം അനുവദിച്ചുള്ള ക്രമീകരമാണ് ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മഴ തുടരുന്നതിനാൽ ശബരിമല ഉള്‍പ്പെടുന്ന വനമേഖലകളില്‍ അപകട...
ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്
തിരുവനന്തപുരം: അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തിന്റെ പ്രഭാവത്തില്‍ ഇന്നും കേരളത്തില്‍ ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് അറിയിപ്പ്. തിങ്കളാഴ്‌ചയോടെ മഴ കുറയാന്‍ സാധ്യതയുണ്ട്. ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടില്ല. 7 ജില്ലകളില്‍ യെല്ലോ അലര്‍ട്...
കനത്ത മഴ; മംഗലാപുരത്തും കരിപ്പൂരും ഇറങ്ങാനാവാതെ രണ്ട് വിമാനങ്ങൾ
കൊച്ചി: കനത്ത മഴയെ തുടർന്ന് മംഗലാപുരത്തും കരിപ്പൂരും ഇറങ്ങാനാവാതെ രണ്ട് വിമാനങ്ങൾ ശനിയാഴ്‌ച രാത്രി നെടുമ്പാശേരിയിൽ ഇറക്കി. 35 യാത്രക്കാരുമായി എത്തിയ എയർ അറേബ്യയുടെ ഷാർജ- കരിപ്പൂർ വിമാനവും 175 യാത്രക്കാരുണ്ടായിരുന്ന എയർ...
എറണാകുളം ജില്ലയില്‍ മഴ കുറഞ്ഞു; ആശങ്ക ഒഴിയുന്നു
എറണാകുളം: ജില്ലയില്‍ മഴയുടെ ശക്‌തി കുറഞ്ഞു. എറണാകുളത്തെ സ്‌ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് കളക്‌ടർ ജാഫര്‍ മാലിക്ക് അറിയിച്ചു.
ഇന്നലെ രാത്രിയുണ്ടായ ശക്‌തമായ മഴയെത്തുടര്‍ന്ന് 4 താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടുണ്ട്.
മലങ്കര ഡാം തുറന്നതിനെ തുടര്‍ന്ന്...






































