മൂന്ന് മണിക്കൂറിനിടെ 20ഓളം ഉരുൾപൊട്ടൽ; തകർന്നടിഞ്ഞ് പ്ളാപ്പള്ളി ഗ്രാമം

By Desk Reporter, Malabar News
The-village-of-Plappally-destroyed
Ajwa Travels

കോട്ടയം: കലിതുള്ളി മഴ എത്തിയപ്പോൾ തകർന്നടിഞ്ഞ് കോട്ടയം ജില്ലയുടെ കിഴക്കന്‍ മലയോര പ്രദേശമായ പ്ളാപ്പള്ളി ഗ്രാമം. ശനിയാഴ്‌ച രാവിലെ 8.30 മുതല്‍ 11.30 വരെ ചെറുതും വലുതുമായ ഇരുപതോളം ഉരുള്‍പൊട്ടലുകളാണ് ഇവിടെ ഉണ്ടായതെന്നാണ് റിപ്പോർട്. കാഞ്ഞിരപ്പള്ളി താലൂക്കില്‍ കൂട്ടിക്കല്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡാണ് പ്ളാപ്പള്ളി. ഗ്രാമത്തിന്റെ ഒരുഭാഗം പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലാണ്.

പ്ളാപ്പള്ളിയില്‍ 130ഓളം കുടുംബങ്ങളാണുള്ളത്. ഗ്രാമത്തിന്റെ കേന്ദ്രമായി കരുതുന്ന കടയ്‌ക്കല്‍ ജങ്ഷനിലാണ് വലിയ ഉരുള്‍പൊട്ടലുണ്ടായത്. ഇവിടെ ഒരു ചായക്കടയും ഒരു പലചരക്കുകടയും ഒരു കപ്പേളയുമാണുള്ളത്. ഉരുള്‍പൊട്ടലില്‍പ്പെട്ട പ്രദേശത്തിന്റെ താഴ്ഭാഗം താളുങ്കലാണ്. ഇവിടെയാണ് മൃതദേഹങ്ങള്‍ക്കു വേണ്ടി തിരച്ചില്‍ നടക്കുന്നത്. മഴ ശക്‌തിയായി തുടരുന്നത് രക്ഷാ പ്രവർത്തനത്തിന് തടസമാകുന്നുണ്ട്.

പ്ളാപ്പള്ളി നിവാസികള്‍ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാനും മറ്റും ആശ്രയിക്കുന്നത് ഏന്തയാര്‍, കൂട്ടിക്കല്‍ ടൗണുകളെയാണ്. ഇവിടേക്കുള്ള റോഡുകള്‍ തകര്‍ന്നു. ഉരുള്‍പൊട്ടലുണ്ടായ സ്‌ഥലത്തു നിന്ന് അര കിലോമീറ്റര്‍ അകലെയുള്ള സര്‍ക്കാര്‍ സ്‌കൂളിൽ ദുരിതാശ്വാസ ക്യാംപ് തുറന്നിട്ടുണ്ട്.

Most Read:  കൂട്ടിക്കലിലെ രക്ഷാ പ്രവര്‍ത്തനം; നാവിക സേന ഹെലികോപ്റ്ററുകള്‍ എത്തുമെന്ന് റവന്യൂമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE