Tag: high court
ഹേമ കമ്മിറ്റി റിപ്പോർട്; ഹരജികൾ നാളെ ഹൈക്കോടതി പരിഗണിക്കും
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹരജികൾ നാളെ പരിഗണിക്കും. രണ്ടംഗ പ്രത്യേക ഡിവിഷൻ ബെഞ്ചായിരിക്കും നാളെ രാവിലെ 10.15ന് ഹരജികൾ പരിഗണിക്കുക. ജസ്‌റ്റിസുമാരായ എകെ ജയശങ്കർ നമ്പ്യാർ, സിഎസ് സുധ എന്നിവർ...
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ; വയനാട് തുരങ്ക നിർമാണത്തിൽ എല്ലാ പഠനവും നടത്തണം- ഹൈക്കോടതി
കൊച്ചി: നിർദ്ദിഷ്‌ട ആനക്കാംപൊയിൽ- മേപ്പാടി തുരങ്കപാതയെ കുറിച്ച് ചോദ്യങ്ങളുമായി ഹൈക്കോടതി. വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ പശ്‌ചാത്തലത്തിലാണ് കോടതിയുടെ ഇടപെടൽ.
ടണൽ നിർമാണത്തിന് എതിരല്ലെന്നും എന്നാൽ, ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകുന്ന മേഖലയാണെന്ന സാഹചര്യത്തിൽ എല്ലാവിധ...
ഹേമ കമ്മിറ്റി റിപ്പോർട്; ഹരജികൾ പരിഗണിക്കാൻ ഹൈക്കോടതി പ്രത്യേക ബെഞ്ച്
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കാൻ ഹൈക്കോടതി തീരുമാനം. വനിതാ ജഡ്‌ജി ഉൾപ്പെട്ട ബെഞ്ചായിരിക്കും രൂപീകരിക്കുക. ഹേമ കമ്മിറ്റി റിപ്പോർട് പുറത്തു വിടുന്നതുമായി ബന്ധപ്പെട്ട് തന്റെ...
ഹേമ കമ്മിറ്റി റിപ്പോർട്; പോലീസ് അന്വേഷണം നടന്നാലേ എഫ്‌ഐആർ ഇടാൻ പറ്റൂ- എകെ ബാലൻ
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളിൽ കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് നിയമപരമായും സാങ്കേതികപരമായും പ്രശ്‌നങ്ങൾ ഉണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എകെ ബാലൻ. പോലീസ് അന്വേഷണം നടന്നാലേ എഫ്‌ഐആർ ഇടാൻ പറ്റൂവെന്നും അദ്ദേഹം പറഞ്ഞു.
റിപ്പോർട്ടുമായി...
സ്വമേധയാ കേസെടുക്കാൻ കഴിയില്ല, മൊഴികൾ നൽകിയവർ മുന്നോട്ട് വരണം; വനിതാ കമ്മീഷൻ
കോഴിക്കോട്: സിനിമാ മേഖലയിൽ ഒട്ടനവധി പ്രശ്‌നങ്ങൾ ഉണ്ടെന്നും അതിന് പരിഹാരം വേണമെന്നും സംസ്‌ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിയമപരമായ സാധ്യത പരിശോധിച്ച് യുക്‌തമായ നിലപാട്...
ഹേമ കമ്മിറ്റി റിപ്പോർട്; ചോദ്യങ്ങളുമായി ഹൈക്കോടതി- പൂർണരൂപം മുദ്രവെച്ച കവറിൽ നൽകണം
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ സംസ്‌ഥാന സർക്കാരിനോട് ചോദ്യങ്ങൾ ഉയർത്തി ഹൈക്കോടതി. റിപ്പോർട്ടിൽ സർക്കാർ എന്താണ് ചെയ്യാൻ പോകുന്നതെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. കേസ് എടുക്കണമെന്ന ഹരജിയിൽ സർക്കാരിന്റെ നിലപാട് എന്താണെന്നും...
ശബരിമല ഉന്നതാധികാര സമിതിയെ അറിയിച്ചില്ല; ഭസ്‌മക്കുളത്തിന്റെ നിർമാണം തടഞ്ഞ് ഹൈക്കോടതി
കൊച്ചി: ശബരിമല സന്നിധാനത്തെ പുതിയ ഭസ്‌മക്കുളത്തിന്റെ നിർമാണം തടഞ്ഞ് ഹൈക്കോടതി. ശബരിമല ഉന്നതാധികാര സമിതിയെ അറിയിക്കാതെ നിർമാണ പ്രവർത്തനം ആരംഭിച്ചത് ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ദേവസ്വം ബോർഡ് ബെഞ്ച് നിർമാണം രണ്ടാഴ്‌ചത്തേക്ക് തടഞ്ഞത്....
കാഫിർ സ്‌ക്രീൻ ഷോട്ട് വിവാദം; സത്യം പുറത്തുവന്നതിൽ സന്തോഷമെന്ന് ഷാഫി പറമ്പിൽ
വടകര: കാഫിർ സ്‌ക്രീൻ ഷോട്ട് വിവാദത്തിന് പിന്നിൽ അടിമുടി സിപിഎമ്മുകാരാണെന്നും, പക്ഷെ എന്തുകൊണ്ടോ അവരെ പ്രതികളാക്കുന്നില്ലെന്നും വടകര എംപി ഷാഫി പറമ്പിൽ. വടകര ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ വിവാദമായ കാഫിർ സ്‌ക്രീൻ ഷോട്ട് ആദ്യം...






































