Tag: high court
ഹേമ കമ്മിറ്റി റിപ്പോർട്; വിവരങ്ങൾ പുറത്തുവിടുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു
കൊച്ചി: സിനിമാ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിടുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങൾ ഇന്ന് പുറത്തുവിടാനിരിക്കേയാണ് കോടതിയുടെ ഇടപെടൽ....
പെൻഷൻ കുടിശിക; കുറച്ചെങ്കിലും നൽകിക്കൂടേയെന്ന് സർക്കാരിനോട് ഹൈക്കോടതി
കൊച്ചി: ക്ഷേമപെൻഷൻ കുടിശികയായതിൽ വീണ്ടും സംസ്‌ഥാന സർക്കാരിനോട് ചോദ്യങ്ങൾ ആരാഞ്ഞ് ഹൈക്കോടതി. കുടിശികയുള്ള ക്ഷേമപെൻഷൻ കുറച്ചെങ്കിലും വിതരണം ചെയ്യുന്ന കാര്യം പരിഗണിച്ചുകൂടേയെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. പെൻഷൻ കിട്ടാത്തതുമായി ബന്ധപ്പെട്ട് ഇടുക്കി സ്വദേശി...
എച്ച്‌ഐവി ബാധിതയായ യുവതിക്ക് മർദ്ദനം; പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി: എച്ച്‌ഐവി ബാധിതയായ യുവതിയെ കെയർഹോമിലെ ജനലിൽ കെട്ടിയിട്ട് മർദ്ദിച്ച കേസിൽ നടത്തിപ്പുകാരായ മൂന്ന് സ്‌ത്രീകളടക്കം നാലുപേരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. എറണാകുളം ബിനാനിപുരം പോലീസ് സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌ത കേസിലാണ്...
കേരള സർവകലാശാല സെനറ്റ്; പുതിയ അംഗങ്ങളെ നാമനിർദ്ദേശം ചെയ്‌ത് ഗവർണർ
തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റിലേക്ക് അഞ്ച് പുതിയ അംഗങ്ങളെ നാമനിർദ്ദേശം ചെയ്‌ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നാല് വിദ്യാർഥി പ്രതിനിധികളെയും ഒരു ഹെഡ്‌മാസ്‌റ്റർ പ്രതിനിധിയെയുമാണ് നിർദ്ദേശിച്ചത്. കെഎസ് ദേവി അപർണ, ആർ...
കുറുവാ ദ്വീപ്; എല്ലാ നിർമാണ പ്രവർത്തനങ്ങളും നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്
കൊച്ചി: വയനാട് കുറുവാ ദ്വീപിലെ എല്ലാ നിർമാണ പ്രവർത്തനങ്ങളും നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്. വിനോദസഞ്ചാരം മുൻനിർത്തി രണ്ടുകോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. എങ്ങനെയാണ് ഇത്തരമൊരു നിർമാണത്തിന് അനുമതി നൽകിയതെന്ന് കോടതി...
‘സംസ്‌ഥാനത്തെ പരമോന്നത കോടതിയോട് അനാദരവ്’; സർക്കാരിന് ഹൈക്കോടതി വിമർശനം
കൊച്ചി: സംസ്‌ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കേസുകളുടെ നടത്തിപ്പിൽ സർക്കാർ ഉദാസീനത കാണിക്കുന്നതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി. സംസ്‌ഥാനത്തെ പരമോന്നത കോടതിയോട് സർക്കാർ അനാദരവ് കാണിക്കുന്നുവെന്നും, കേസുകൾ നീട്ടിവെക്കാൻ തുടർച്ചയായി സർക്കാർ അഭിഭാഷകർ...
കാഫിർ സ്‌ക്രീൻ ഷോട്ട്; യൂത്ത് ലീഗ് പ്രവർത്തകനെതിരെ തെളിവുകൾ കണ്ടെത്താനായില്ലെന്ന് റിപ്പോർട്
കൊച്ചി: വടകര ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരിച്ച ‘കാഫിർ സ്‌ക്രീൻ ഷോട്ട്' വിവാദത്തിൽ റിപ്പോർട് സമർപ്പിച്ച് അന്വേഷണ സംഘം. കാഫിർ സ്‌ക്രീൻ ഷോട്ട് പ്രചരിപ്പിച്ചതിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ സാധിച്ചില്ലെന്ന് വടകര...
അതിജീവിതയുടെ വ്യക്‌തിവിവരങ്ങൾ വെളിപ്പെടുത്തി; സിബി മാത്യൂസിനെതിരെ കേസ്
തിരുവനന്തപുരം: മുൻ ഡിജിപി സിബി മാത്യൂസിനെതിരെ മണ്ണന്തല പോലീസ് കേസെടുത്തു. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് കേസെടുത്തത്. സൂര്യനെല്ലി പീഡനക്കേസിലെ അതിജീവിതയുടെ വ്യക്‌തിവിവരങ്ങൾ വെളിപ്പെടുത്തിയെന്ന പരാതിയിൽ മുൻ ഡിജിപി സിബി മാത്യൂസിനെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി...




































