Mon, Oct 20, 2025
34 C
Dubai
Home Tags Israel- Iran

Tag: Israel- Iran

വ്യവസ്‌ഥകളോടെ ഇസ്രയേലുമായി വെടിനിർത്തലിന് തയ്യാർ; ഹിസ്ബുല്ല നേതാവ്

ടെഹ്‌റാൻ: വ്യവസ്‌ഥകളോടെ ഇസ്രയേലുമായി സന്ധിക്ക് തയ്യാറെന്ന് ഹിസ്ബുല്ലയുടെ പുതിയ നേതാവ് നയിം ഖാസിം. ഹിസ്ബുല്ലയുടെ ശക്‌തികേന്ദ്രങ്ങളിലെല്ലാം ഇസ്രയേലി സൈന്യം ബോംബാക്രമണം തുടരുന്ന സാഹചര്യത്തിലാണ് വ്യവസ്‌ഥകളോടെ വെടിനിർത്തലിന് തയ്യാറാണെന്ന് ഹിസ്ബുല്ല തലവൻ വ്യക്‌തമാക്കിയത്. ഇസ്രയേൽ സുരക്ഷാ...

‘സമയമാകുന്നു, ശിക്ഷാനേരം അടുത്തെത്തി’; ഇസ്രയേലിന് ആക്രമണ മുന്നറിയിപ്പുമായി ഇറാൻ

ടെഹ്‌റാൻ: ഇസ്രയേലിനെതിരെ ശക്‌തമായ ആക്രമണത്തിന് ഒരുങ്ങിയെന്ന സൂചനയുമായി ഇറാൻ. സാമൂഹിക മാദ്ധ്യമമായ എക്‌സിൽ ഇറാൻ സൈന്യം പങ്കുവെച്ച വീഡിയോ പോസ്‌റ്റിലാണ് ആക്രമണ സൂചനയുള്ളത്. 'സമയമാകുന്നു' എന്ന കുറിപ്പോടെയാണ് പോസ്‌റ്റ് പങ്കുവെച്ചത്. 'ട്രൂ പ്രോമിസ്...

ഇറാന് തിരിച്ചടിയുമായി ഇസ്രയേൽ; ടെഹ്റാനിൽ കനത്ത വ്യോമാക്രമണം

ജറുസലേം: ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രയേലിന്റെ ശക്‌തമായ വ്യോമാക്രമണം. ഒക്‌ടോബർ ഒന്നിന് ഇസ്രയേലിലേക്ക് 200ലേറെ മിസൈലുകൾ ഇറാൻ വർഷിച്ചിരുന്നു. ഇതിന് പ്രതികാരമായാണ് നിലവിലെ ആക്രമണം. ഇസ്രയേലിന് നേർക്ക് തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങൾക്ക് പകരമായി...

ലക്ഷ്യം നസ്‌റല്ലയുടെ പിൻഗാമി? ഹിസ്ബുല്ല ആസ്‌ഥാനത്ത് ഇസ്രയേൽ വ്യോമാക്രമണം

ബെയ്‌റൂട്ട്: ഹിസ്ബുല്ലയും ഇസ്രയേലും തമ്മിലുള്ള വ്യോമാക്രമണം തുടരുന്നു. ലബനൻ തലസ്‌ഥാനമായ ബെയ്‌റൂട്ടിലെ ഹിസ്ബുല്ലയുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആസ്‌ഥാനം ലക്ഷ്യമാക്കി ഇസ്രയേൽ വ്യോമാക്രമണം നടത്തി. ഹിസ്ബുല്ല മുൻ മേധാവി ഹസൻ നസ്‌റല്ലയുടെ പിൻഗാമി ഹാഷിം...

സിറിയയിലും ഇസ്രയേൽ ആക്രമണം; ഹസൻ നസ്‌റല്ലയുടെ മരുമകനും കൊല്ലപ്പെട്ടു

ബെയ്‌റൂട്ട്: ഇറാന്റെ മിസൈൽ ആക്രമണങ്ങൾ മധ്യപൂർവദേശത്തെ സ്‌ഥിതി കൂടുതൽ വഷളാക്കവേ, ലബനനിൽ നേർക്കുനേർ ഏറ്റുമുട്ടൽ തുടരുകയാണ് ഇസ്രയേൽ സൈന്യവും ഹിസ്ബുല്ലയും. സിറിയയിലെ ഡമാസ്‌കസിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ, ഹസൻ നസ്‌റല്ലയുടെ മരുമകൻ ജാഫർ...

സൈനികർ കൊല്ലപ്പെട്ടതിൽ ഇസ്രയേൽ തിരിച്ചടി; ബെയ്‌റൂട്ടിലെ ആക്രമണത്തിൽ ആറു മരണം

ബെയ്‌റൂട്ട്: എട്ട് സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ ലെബനനിൽ നേർക്കുനേർ ഏറ്റുമുട്ടൽ തുടങ്ങി ഇസ്രയേൽ സൈന്യവും ഹിസ്ബുല്ലയും. മധ്യ ബെയ്‌റൂട്ടിൽ ഇസ്രയേൽ സേനയുടെ ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്കേറ്റു. ഇറാനെതിരായ പ്രത്യാക്രമണ...

പശ്‌ചിമേഷ്യയിൽ യുദ്ധഭീതി; ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

ന്യൂഡെൽഹി: പശ്‌ചിമേഷ്യയിൽ യുദ്ധഭീതി വർധിച്ചതോടെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം. ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ മുന്നറിയിപ്പ്. ഇന്ത്യക്കാർ ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാനിലേക്ക് യാത്ര ചെയ്യരുതെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. അത്യാവശ്യമല്ലാത്ത എല്ലാ...
- Advertisement -