Tue, Jan 27, 2026
17 C
Dubai
Home Tags Kannur news

Tag: kannur news

കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്

കണ്ണൂർ: ജില്ലയിലെ ചെറുവാഞ്ചേരിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്. കണ്ണാടിച്ചാൽ ബ്രാഞ്ച് സെക്രട്ടറി അമൽ കുറ്റ്യന്റെ വീടിന് നേരെയാണ് അജ്‌ഞാതർ ബോംബെറിഞ്ഞത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ബോംബേറിൽ അമലിന്റെ...

ടാറിങ് പൂർത്തിയായ റോഡിൽ അപ്രതീക്ഷിതമായി വൻ ഗർത്തം രൂപപ്പെട്ടു; ഗതാഗത നിരോധനം

കണ്ണൂർ: പയ്യന്നൂരിൽ ടാറിങ് പൂർത്തിയായ റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു. കണ്ണൂർ കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ ചന്തപ്പുര-മെഡിക്കൽ കോളേജ് റോഡിൽ തുമ്പോട്ടയിലാണ് റോഡിൽ വൻ ഗർത്തം രൂപപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് റോഡ് ഇടിഞ്ഞു താണത്....

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു

കണ്ണൂർ: ജില്ലയിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. കണ്ണോത്തുംചാലിൽ ഇന്ന് പുലർച്ചെ 2.30ന് ആണ് സംഭവം. സംഭവത്തിൽ ആളപായമില്ല. കണ്ണൂരിൽ നിന്നുള്ള അഗ്‌നിരക്ഷാ സേനയും പോലീസും എത്തിയാണ് തീ അണച്ചത്. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് ഫാൻസി...

കൃഷിനാശം; ജില്ലയിൽ ഇതുവരെ കൊന്നത് 27 കാട്ടുപന്നികളെ

കണ്ണൂർ: ജില്ലയിൽ ഇതുവരെ വെടിവച്ചു കൊന്നത് 27 കാട്ടുപന്നികളെ. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ വ്യവസ്‌ഥകളോടെ അനുമതി ലഭിച്ച ശേഷമാണ് ഇതുവരെ 27 പന്നികളെ വെടിവച്ചു കൊന്നത്. ഇതിൽ തന്നെ 25...

ഇരിട്ടിയിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾക്ക് പരിക്ക്

കണ്ണൂർ: ഇരിട്ടിയിൽ പാഴ്സൽ കയറ്റിയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾക്ക് പരിക്കേറ്റു. മട്ടന്നൂർ ഭാഗത്തുനിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ലോറിഡ്രൈവർ കോഴിക്കോട് സ്വദേശി ബൈജുവി(45)ന്‌ അപകടത്തിൽ പരിക്കേറ്റു. കീഴൂർക്കുന്നിലെ...

കേളകത്ത് യുവാവിന് കുത്തേറ്റ സംഭവം; പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ്

കണ്ണൂർ: കേളകം മാങ്കുളത്ത് യുവാവിന് കുത്തേറ്റ സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ്. വ്യക്‌തി വൈരാഗ്യത്തെ തുടർന്നുണ്ടായ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നും പ്രതിയെ ഉടൻ അറസ്‌റ്റ് ചെയ്യുമെന്നും പോലീസ് പറയുന്നു. കണിച്ചാർ സ്വദേശി കരിമ്പിൻ ശ്രുധിനാണ്...

ധർമ്മടത്ത് കുട്ടികൾ കളിക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച് 12-കാരന് പരിക്ക്

കണ്ണൂർ: ധർമ്മടത്ത് കുട്ടികൾ കളിക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ചു. ധർമ്മടം പാലാട് നരിവയലിലാണ് സംഭവം. ഇന്ന് ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് സംഭവം. അപകടത്തിൽ ഒരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. നരിവയൽ സ്വദേശി ശ്രീവർധിനാണ് (12) പരിക്കേറ്റത്. കുട്ടിയുടെ...

ജില്ലയിലെ പാറയ്‌ക്കാമല പാലം; നിർമാണം അവസാന ഘട്ടത്തിൽ

കണ്ണൂർ: 2018ലെ പ്രളയ സമയത്തുണ്ടായ ഉരുൾപൊട്ടലിൽ തകർന്ന അയ്യൻകുന്ന് പഞ്ചയത്തിലെ പാറയ്‌ക്കാമല-പുല്ലൻപാറത്തട്ട് റോഡിൽ തോടിന് കുറുകെയുള്ള പാലം നിർമാണം അന്തിമ ഘട്ടത്തിൽ. ഉരുൾപൊട്ടലിനെ തുടർന്ന് പാറ ഇടിച്ചിറങ്ങിയാണ് പാലം പൂർണമായും തകർന്നത്. തുടർന്ന്...
- Advertisement -