ബോംബ് പൊട്ടിത്തെറിച്ച് 12-കാരന് പരിക്കേറ്റ സംഭവം; ബാലാവകാശ കമ്മിഷൻ കേസെടുത്തു

By Trainee Reporter, Malabar News
Child Rights Commission Register Case
Ajwa Travels

കണ്ണൂർ: ധർമ്മടത്ത് കുട്ടികൾ കളിക്കുന്നതിനിടെ ഐസ്‌ക്രീം ബോംബ് പൊട്ടിത്തെറിച്ച് 12 വയസുകാരന് പരിക്കേറ്റ സംഭവത്തിൽ സംസ്‌ഥാന ബാലാവകാശ കമ്മിഷൻ കേസെടുത്തു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് ഉടൻ റിപ്പോർട് നൽകാൻ ജില്ലാ പോലീസ് മേധാവിക്ക് കമ്മീഷൻ ചെയർമാൻ കെവി മനോജ്‌കുമാർ നിർദ്ദേശം നൽകി. മാദ്ധ്യമ വാർത്തകളുടെ അടിസ്‌ഥാനത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു.

22ന് ആയിരുന്നു സംഭവം. അപകടത്തിൽ നരിവയൽ സ്വദേശി ശ്രീവർധിനാണ് (12) പരിക്കേറ്റത്. പറമ്പിൽ കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ അടുത്തുള്ള പറമ്പിലേക്ക് പോയ പന്ത് തിരിച്ചെടുക്കാൻ പോയപ്പോഴാണ് അപകടം ഉണ്ടായത്. പന്ത് തിരയുന്നതിടെയാണ് കുട്ടി ഐസ്‌ക്രീം ബോൾ കണ്ടത്. ഇത് തിരിച്ച് കളിക്കളത്തിലേക്ക് എറിഞ്ഞ് കളി തുടർന്നപ്പോഴാണ് അപകടം ഉണ്ടായത്. കുട്ടിയുടെ നെഞ്ചിലും കാലിലുമാണ് പരിക്കേറ്റത്.

Most Read: ഡെൽഹിയിൽ വായു ഗുണനിലവാരം ഉയർന്നു; നിയന്ത്രണങ്ങൾ പിൻവലിച്ച് സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE