ഡെൽഹിയിൽ വായു ഗുണനിലവാരം ഉയർന്നു; നിയന്ത്രണങ്ങൾ പിൻവലിച്ച് സർക്കാർ

By Syndicated , Malabar News
pollution
Ajwa Travels

ന്യൂഡെൽഹി: വായു ഗുണനിലവാരം ഉയർന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ പിൻവലിച്ച് ഡെൽഹി സർക്കാർ. തിങ്കളാഴ്‌ച മുതൽ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങളും തുറക്കുമെന്ന് ഡെൽഹി പരിസ്‌ഥിതി മന്ത്രി ഗോപാൽ റായി അറിയിച്ചു. നിലവിൽ സർക്കാർ ഉദ്യോഗസ്‌ഥർക്ക് ഏർപ്പെടുത്തിയിരുന്ന വർക്ക് ഫ്രം ഹോം സംവിധാനവും പിൻവലിച്ചിട്ടുണ്ട്. തിങ്കളാഴ്‌ച മുതൽ ഉദ്യോഗസ്‌ഥർ ഓഫിസുകളിൽ ഹാജരാകണമെന്ന് നിർദ്ദേശം നൽകി.

ഞായറാഴ്‌ച മുതൽ സംസ്‌ഥാനത്തേക്ക് സിഎൻജി ബസുകൾക്ക് പ്രവേശിക്കാം. എന്നാൽ ട്രക്കുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം അടുത്ത മാസം 3 വരെ തുടരുമെന്നും ഗോപാൽ റായ് കൂട്ടിച്ചേർത്തു.

Read also: മറ്റു പാർട്ടികളിലെ മാലിന്യങ്ങളെ ആം ആദ്‌മി സ്വീകരിക്കില്ല; അരവിന്ദ് കെജ്‌രിവാള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE