കാട്ടാന ഭീതി ഇനിയില്ല; 11 പട്ടികവർഗ കുടുംബങ്ങൾക്ക് പട്ടയം അനുവദിച്ചു

By News Desk, Malabar News
kannur_peringom families

പെരിങ്ങോം: ചെറുപുഴ പഞ്ചായത്തിലെ ആറാട്ടുകടവ് കോളനി നിവാസികൾക്ക് പട്ടയം ലഭിച്ചു. 11 പട്ടിക വർഗ കുടുംബങ്ങൾക്കാണ് പെരിങ്ങോം ഗവ.ഐടിഐക്ക് സമീപം 10 സെന്റ് ഭൂമി വീതം പതിച്ചു നൽകി പട്ടയങ്ങൾ വിതരണം ചെയ്‌തത്‌. മൂന്നു ഭാഗവും കർണാടക വനത്തോടു ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശമാണ് ആറാട്ടുകടവ്‌ കോളനി. മൂന്ന് വർഷം മുൻപ് ഈ കോളനിയിലെ ഒരാൾ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

അന്ന് മുതലുള്ള കോളനി നിവാസികളുടെ ആവശ്യമാണ് ഇന്ന് യാഥാർഥ്യമായിരിക്കുന്നത്. കളക്‌ടർ ഉൾപ്പടെ ഇടപെട്ടിട്ടാണ് ഇവർക്ക് പട്ടയം അനുവദിച്ചത്. പട്ടയം ലഭിച്ച 11 കുടുംബങ്ങളെയും സ്‌ഥലത്ത് എത്തിച്ച് സ്‌ഥലം അളന്നു നൽകുകയും ചെയ്‌തു. ചടങ്ങ് ടിഐ മധുസൂദനൻ എംഎൽഎ ഉൽഘാടനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡണ്ട് വിഎം ഉണ്ണികൃഷ്‌ണൻ അധ്യക്ഷത വഹിച്ചു.

Also Read: ദത്ത് വിവാദം; ശിശുക്ഷേമ സമിതിക്ക് വീഴ്‌ചയുണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്ന് പി സതീദേവി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE