തിരുവനന്തപുരം: ദത്ത് വിവാദത്തിൽ ശിശുക്ഷേമ സമിതിയുടെ ഭാഗത്ത് വീഴ്‌ചയുണ്ടെങ്കിൽ നടപടിയുണ്ടാകുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. അനുപമയുടെ പരാതി ലഭിച്ചിരുന്നു. തുടർന്ന് വിഷയത്തിൽ ശിശുക്ഷേമ സമിതിയോട് റിപ്പോർട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെയും റിപ്പോർട് ലഭിച്ചിട്ടില്ലെന്നും പി സതീദേവി വ്യക്‌തമാക്കി.
ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമ വിദ്യാര്‍ഥി മോഫിയ പർവീൺ ആത്‍മഹത്യ ചെയ്‌ത സംഭവത്തില്‍ ആരോപണ വിധേയനായ സിഐ സുധീറിനെതിരെ കൂടുതൽ നടപടി വേണമെന്നും സർക്കാരിനോട് ആവശ്യപ്പെടുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി വ്യക്‌തമാക്കി. ഡിവൈഎസ്‌പിയോട് റിപ്പോർട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിച്ച ശേഷം കൂടുതൽ നടപടിയുണ്ടാകുമെന്നും സതീദേവി അറിയിച്ചു.
Read Also: ഇന്ത്യയിൽ ആദ്യമായി പുരുഷൻമാരേക്കാൾ കൂടുതൽ സ്‍ത്രീകൾ; സർവേ റിപ്പോർട്