കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു

By Trainee Reporter, Malabar News
lory caught fire in Kannur
Representational Image
Ajwa Travels

കണ്ണൂർ: ജില്ലയിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. കണ്ണോത്തുംചാലിൽ ഇന്ന് പുലർച്ചെ 2.30ന് ആണ് സംഭവം. സംഭവത്തിൽ ആളപായമില്ല. കണ്ണൂരിൽ നിന്നുള്ള അഗ്‌നിരക്ഷാ സേനയും പോലീസും എത്തിയാണ് തീ അണച്ചത്.

കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് ഫാൻസി സാധനങ്ങൾ കയറ്റിവന്ന കർണാടക രജിസ്ട്രേഷനിൽ ഉള്ള ലോറിക്കാണ് തീപിടിച്ചത്. ഓടിക്കൊണ്ടിരുന്ന ലോറിയുടെ മുകൾഭാഗത്ത് നിന്ന് തീ പടരുകയായിരുന്നു. ഉടൻ വാഹനം നിർത്തി ഡ്രൈവർ പുറത്തേക്ക് ചാടി രക്ഷപെടുകയായിരുന്നു. സംഭവത്തിൽ ലോറി ഭാഗികമായും ഫാൻസി സാധനങ്ങൾ പൂർണമായും കത്തിനശിച്ചിട്ടുണ്ട്.

Most Read: തെറ്റുകാരെ എന്തിന് സംരക്ഷിക്കുന്നു; മുഖ്യമന്ത്രിയോട് വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE