Tag: kozhikode news
കോഴിക്കോട് വളയം ഗവ. ആശുപത്രി കെട്ടിടത്തിൽ അഗ്‌നിബാധ
കോഴിക്കോട്: ജില്ലയിലെ വളയം ഗവ. ആശുപത്രി കെട്ടിടത്തിൽ അഗ്‌നിബാധ. ആശുപത്രിയുടെ പ്രധാന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം. അത്യാഹിത വിഭാഗം കെട്ടിടത്തിന്റെ പുറത്ത് ചുമരിലെ ഇലക്‌ട്രിക് മീറ്റർ, മെയിൻ...
ഓണാഘോഷത്തിനിടെ മദ്യപാനം; അവശനായ വിദ്യാർഥി ചികിൽസയിൽ
കോഴിക്കോട്: നാദാപുരത്ത് സ്‌കൂളിൽ ഓണാഘോഷത്തിനിടെ മദ്യപിച്ച് അവശനായ വിദ്യാർഥി ആശുപത്രിയിൽ ചികിൽസയിൽ. നാദാപുരം മേഖലയിലെ ഗവ.പ്ളസ് ടു വിദ്യാർഥിയായ 17 വയസുകാരനാണ് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നത്.
സ്‌കൂളിലെ ഓണാഘോഷത്തിനിടെ കുറച്ച് വിദ്യാർഥികൾ...
തോരായിക്കടവ് പാലത്തിന്റെ ബീം തകർന്ന് തൊഴിലാളിക്ക് പരിക്ക്; റിപ്പോർട് തേടി
കോഴിക്കോട്: കൊയിലാണ്ടി ചേമഞ്ചേരിയിൽ നിർമാണത്തിലിരിക്കുന്ന പാലം തകർന്ന് തൊഴിലാളിക്ക് പരിക്ക്. അകലാപ്പുഴയ്‌ക്ക് കുറുകെ നിർമിക്കുന്ന തോരായിക്കടവ് പാലത്തിന്റെ ഒരു ഭാഗമാണ് തകർന്നത്. ബീം ചെരിഞ്ഞ് വീണാണ് തൊഴിലാളികളിൽ ഒരാൾക്ക് പരിക്കേറ്റത്. പുഴയുടെ മധ്യത്തിലാണ്...
റെയിൽവേ ലൈനിൽ വിദ്യാർഥികളുടെ ഫോട്ടോഷൂട്ട്; ആശങ്കയുമായി നാട്ടുകാർ
കോഴിക്കോട്: തിരക്കേറിയ റെയിൽവേ ലൈനിൽ നിന്ന് ഫോട്ടോഷൂട്ട് നടത്തുന്നതിന് നിരന്തരമായി വിദ്യാർഥികൾ എത്തുന്നതിൽ ആശങ്കയുമായി നാട്ടുകാർ. സിഎച്ച് ഓവർ ബ്രിഡ്‌ജിന് സമീപത്തെ റെയിൽവേ ട്രാക്കിലാണ് സമീപത്തെ സ്‌കൂളുകളിലെ വിദ്യാർഥികൾ ഫോട്ടോഷൂട്ടിന് എത്തുന്നത്. ഇത്...
സഹോദരിമാരുടെ കൊലപാതകം; ഒളിവിലായിരുന്ന സഹോദരനും മരിച്ച നിലയിൽ
കോഴിക്കോട്: ചേവായൂരിനടുത്ത് കരിക്കാംകുളം ഫ്ളോറിക്കൽ റോഡിലെ വാടകവീട്ടിൽ വയോധികരായ സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ ഒളിവിൽപ്പോയ സഹോദരനും മരിച്ചു. പ്രമോദിനെയാണ് (60) ഇന്നലെ തലശ്ശേരിയിലെ ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തിയത്....
സഹോദരിമാർ വീടിനുള്ളിൽ മരിച്ച നിലയിൽ; സഹോദരനെ കാണാനില്ല
കോഴിക്കോട്: ചേവായൂരിനടുത്ത് കരിക്കാംകുളം ഫ്ളോറിക്കൽ റോഡിലെ വാടകവീട്ടിൽ വയോധികരായ സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തി. മൂഴിക്കൽ മൂലക്കണ്ടി ശ്രീജയ (71), പുഷ്‌പലത (66) എന്നിവരെയാണ് മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ സഹോദരൻ...
കനത്തമഴ, മലവെള്ളപ്പാച്ചിൽ; പതങ്കയത്ത് കാണാതായ വിദ്യാർഥിക്കായുള്ള തിരച്ചിൽ ഇന്നും വിഫലം
കോഴിക്കോട്: കോടഞ്ചേരി ഇരുവഞ്ഞിപ്പുഴയിലെ പതങ്കയം വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിക്കായി നടത്തിയ തിരച്ചിൽ ഇന്നും വിഫലം. മഴ കനത്തതോടെ വൈകീട്ട് നാലുമണിയോടെ തിരച്ചിൽ അവസാനിപ്പിച്ചു.
മഞ്ചേരിയിൽ നിന്ന് വന്ന ആറംഗ സംഘത്തിൽപ്പെട്ട പ്ളസ് വൺ...
കോഴിക്കോട് ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു വീണു; വിദ്യാർഥിനിക്ക് പരിക്ക്
കോഴിക്കോട്: ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നുവീണ് വിദ്യാർഥിനിക്ക് പരിക്ക്. മീഞ്ചന്ത ആർട്‌സ് ആൻഡ് സയൻസ് കോളേജിന് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രമാണ് തകർന്നത്. അഭിഷ്‌ന എന്ന വിദ്യാർഥിനിക്കാണ് പരിക്കേറ്റത്. വിദ്യാർഥിനിയെ മെഡിക്കൽ കോളേജ്...





































