Tag: Malabar News From Kasargod
നാടൻ തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്ത കേസിൽ മൂന്ന് പ്രതികൾ കീഴടങ്ങി
കാസർഗോഡ്: കുന്നുംകൈ ഏച്ചിലാംകയത്ത് വനംവകുപ്പ് സംഘം ഒമ്പത് നാടൻ തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്ത കേസിലെ മൂന്ന് പ്രതികൾ കീഴടങ്ങി. കുന്നുംകൈ കപ്പാത്തിയിലെ കെവി രതീഷ് (35), ശ്രീധരൻ (60), കെ സതീശൻ(41), എന്നിവരാണ്...
ദേശീയപാതാ വികസനം; സ്‌ഥലം ഏറ്റെടുത്തതോടെ പെരുവഴിയിലായി തെരുവത്ത് എയുപി സ്‌കൂൾ
കാസർഗോഡ്: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി സ്‌ഥലം ഏറ്റെടുത്തതോടെ തെരുവത്ത് എയുപി സ്‌കൂളിന്റെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലായി. കാഞ്ഞങ്ങാട് കുളിയങ്കാലിൽ സ്‌ഥിതി ചെയ്യുന്ന സ്‌കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം ദേശീയപാതക്ക് വേണ്ടി പൊളിക്കേണ്ടി വന്നതോടെയാണ്...
കാസർഗോഡ് ബൈക്കിൽ കാറിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം
കാസർഗോഡ്: ദേശീയപാതയിൽ വാഹനാപകടത്തിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം. വിദ്യാർഥി സഞ്ചരിച്ചിരുന്ന ബൈക്കിൽ കാറിടിച്ചാണ് അപകടം നടന്നത്. മൊഗ്രാൽപുത്തൂരിലെ ചായിത്തോടം ഷംസുദീൻ-ഫൗസിയ ദമ്പതികളുടെ മകൻ തൻസീറാണ് (17) മരിച്ചത്. ആരിക്കാടിയിൽ ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ്...
കാസർഗോഡ് സ്‌കൂളിലെ പീഡനം; രണ്ടുപേർ പിടിയിൽ
കാസർഗോഡ്: ജില്ലയിലെ ഒരേ സ്‌കൂളിലെ ഏഴ് വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്‌റ്റിൽ. പെരിയ ഏച്ചിലടുക്കം അരങ്ങിലടുക്കത്ത് മാധവൻ, മണി എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. പീഡിപ്പിക്കപ്പെട്ട മൂന്ന് പെൺകുട്ടികളുടെ പരാതിയുടെ അടിസ്‌ഥാനത്തിലാണ്...
കാസർഗോഡ് ഒരേ സ്‌കൂളിലെ ഏഴ് വിദ്യാർഥികൾക്ക് പീഡനം; അന്വേഷണം ആരംഭിച്ചു
കാസർഗോഡ്: ജില്ലയിലെ ഒരേ സ്‌കൂളിലെ ഏഴ് വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചു. നാല് വർഷം മുമ്പാണ് പീഡനം നടന്നത്. എന്നാൽ, സംഭവം ഇപ്പോഴാണ് പുറംലോകം അറിയുന്നത്. സ്‌കൂളിൽ നടത്തിയ കൗൺസിലിംഗിനിടെയാണ്...
കാസർഗോഡ് ജില്ലാ ആശുപത്രിയിലെ മരംമുറി; ക്രമക്കേടുകൾ നടന്നതായി വിജിലൻസ് കണ്ടെത്തൽ
കാസർഗോഡ്: ജില്ലാ ജനറൽ ആശുപത്രി വളപ്പിലെ മരംമുറിയിൽ വലിയ ക്രമക്കേടുകൾ നടന്നതായി വിജിലൻസ് കണ്ടെത്തൽ. റോഡ് വികസനത്തിന്റെ മറവിൽ അനുമതിയില്ലാതെ തേക്കടക്കമുള്ള 5 മരങ്ങളാണ് മുറിച്ചുമാറ്റിയത്. മരം മുറിക്കാനാനുള്ള അനുമതിക്കായി നൽകിയ ക്വട്ടേഷനിലും...
കാഞ്ഞങ്ങാട്-കാസർഗോഡ് സംസ്‌ഥാന പാതയിൽ നാളെ ഗതാഗത നിയന്ത്രണം
കാസർഗോഡ്: കാഞ്ഞങ്ങാട്-കാസർഗോഡ് സംസ്‌ഥാന പാതയിൽ നാളെ ഗതാഗത നിയന്ത്രണം. പാലക്കുന്ന് ഭരണി ഉൽസവത്തിന്റെ ഭാഗമായാണ് പോലീസ് സംസ്‌ഥാന പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. വലിയ വാഹനങ്ങളും ട്രക്കുകളും ടാങ്കറുകളും നാളെ പാതവഴിയുള്ള യാത്ര...
കാസർഗോഡ് എൻഡോസൾഫാൻ ദുരിതബാധിതർ സമരത്തിൽ
കാസർഗോഡ്: സർക്കാർ ഉറപ്പുകൾ പാലിക്കുക, സുപ്രിംകോടതി നിർദ്ദേശിച്ച അഞ്ചുലക്ഷം രൂപ നഷ്‌ടപരിഹാരം ഉടൻ കൊടുത്തു തീർക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കാസർഗോഡ് എൻഡോസൾഫാൻ ദുരിതബാധിതർ സമരത്തിൽ. 'കേരളം കാസർഗോഡേക്ക്' എന്ന പേരിലാണ് സംസ്‌ഥാന...






































