Tag: Malabar News From Kasargod
ഡീസൽ തീർന്നു; കാസർഗോഡ് കെഎസ്ആർടിസി സർവീസുകൾ പ്രതിസന്ധിയിൽ
കാസർഗോഡ്: ഡീസൽ ക്ഷാമം രൂക്ഷമായി കാസർഗോഡ് കെഎസ്ആർടിസി. ഡീസൽ മുഴുവനായും തീർന്നതോടെ സർവീസുകൾ നടത്തുന്നത് പ്രതിസന്ധിയിലായി. ഉച്ചക്ക് മുൻപായി ഇന്ധനം എത്തിയില്ലെങ്കിൽ പകുതി സർവീസുകളും നിലയ്‌ക്കുമെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്.
അതേസമയം കാഞ്ഞങ്ങാട് ഡിപ്പോയിൽ ഇന്നത്തേക്ക്...
കാസർഗോഡ് ഗർഭിണിയായ ആടിന് നേരെ ലൈംഗികാതിക്രമം; ഒരാൾ പിടിയിൽ
കാസർഗോഡ്: കാഞ്ഞങ്ങാട് കോട്ടച്ചേരിയിൽ ഗർഭിണിയായ ആടിനെ ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കി കൊലപ്പെടുത്തിയതായി പരാതി. സംഭവത്തിൽ തമിഴ്‌നാട് സ്വദേശി സെന്തിലിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു.
ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേർക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. ഇന്നലെ...
മദ്യലഹരിയിൽ തർക്കം; കാസർഗോഡ് യുവാവ് സഹോദരനെ കുത്തിക്കൊന്നു
കാസർഗോഡ്: ബദിയടുക്കയിൽ മദ്യലഹരിയിൽ ആയിരുന്ന യുവാവ് സഹോദരനെ കുത്തിക്കൊന്നു. കാസർഗോഡ് ബദിയടുക്ക ഉപ്പളിഗ സ്വദേശി രാജേഷ് ഡിസൂസയാണ് ജ്യേഷ്‌ഠൻ തോമസ് ഡിസൂസയെ കൊലപ്പെടുത്തിയത്. മദ്യലഹരിയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ രാജേഷ്...
കൈവശാവകാശ രേഖക്ക് കൈക്കൂലി; വില്ലേജ് ഓഫിസറും സ്വീപ്പറും പിടിയിൽ
കാസർഗോഡ്: കൈക്കൂലി വാങ്ങിയ സംഭവത്തിൽ വില്ലേജ് ഓഫിസറും സ്വീപ്പറും പിടിയിൽ. നെട്ടണിഗെ വില്ലേജ് ഓഫിസർ എസ്എൽ സോണി, സ്വീപ്പർ ഡി ശിവപ്രസാദ് എന്നിവരാണ് പിടിയിലായത്.
കൈവശാവകാശ രേഖക്ക് കൈക്കൂലി വാങ്ങിയ കേസിലാണ് അറസ്‌റ്റ്. പണവും...
കാസർഗോഡ് സിപിഎം ജില്ലാ പഞ്ചായത്ത് അംഗത്തിന് നേരെ ആക്രമണം
കാസർഗോഡ്: പെരിയ സിപിഎം ജില്ലാ പഞ്ചായത്ത് അംഗത്തിന് നേരെ ആക്രമണം. പെരിയ ഡിവിഷനിലെ ജില്ലാ പഞ്ചായത്ത് അംഗം ഫാത്തിമത്ത് ഷംനക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കാസർഗോഡ് ചെങ്കളയിലാണ് സംഭവം.
ആക്രമണത്തിന് പിന്നിൽ മുസ്‌ലിം ലീഗ്...
കൂട്ടസ്‌ഥലം മാറ്റം; കാസർഗോഡ് ടാറ്റ കോവിഡ് ആശുപത്രിയുടെ ഭാവി പ്രതിസന്ധിയിൽ
കാസർഗോഡ്: കൂട്ടസ്‌ഥലം മാറ്റ പ്രഖ്യാപനം നിലവിൽ വന്നതോടെ കാസർഗോഡ് ടാറ്റ കോവിഡ് ആശുപത്രിയുടെ ഭാവി അനിശ്‌ചിതത്വത്തിൽ. ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെ ആശുപത്രിയിലെ ഡോക്‌ടർമാർ ഉൾപ്പടെയുള്ള 79 പേരെ സ്‌ഥലം മാറ്റിയിരുന്നു....
കാസർഗോഡ് ഡിഎഫ്ഒ ആയിരുന്ന ധനേഷ് കുമാറിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു
കാസർഗോഡ്: ജില്ലയിലെ ഡിഎഫ്ഒ ആയിരുന്ന ധനേഷ് കുമാറിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു. തൃശൂർ ക്രൈം ബ്രാഞ്ച് ഓഫിസിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ഹാജരാകാൻ ധനേഷ് കുമാറിന് ക്രൈം...
കാത്തലിക് സിറിയൻ ബാങ്ക് പണിമുടക്ക്; ജില്ലയിൽ പൂർണം
കാസർഗോഡ്: കേരളം ആസ്‌ഥാനമായ, നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കാത്തലിക് സിറിയൻ ബാങ്കിലെ ഓഫിസർമാരെയും ജീവനക്കാരെയും വീണ്ടും പണിമുടക്കിലേക്ക് തള്ളിവിട്ട് ബാങ്ക് മാനേജ്‌മെന്റ്.
തിങ്കളാഴ്‌ച പണിമുടക്കിയ ജീവനക്കാർ സിഎസ്ബി ബാങ്കിന്റെ കാസർഗോഡ് ജില്ലയിലെ ശാഖകൾക്ക് മുന്നിൽ പ്രതിഷേധ...




































