കാസർഗോഡ്: ഡീസൽ ക്ഷാമം രൂക്ഷമായി കാസർഗോഡ് കെഎസ്ആർടിസി. ഡീസൽ മുഴുവനായും തീർന്നതോടെ സർവീസുകൾ നടത്തുന്നത് പ്രതിസന്ധിയിലായി. ഉച്ചക്ക് മുൻപായി ഇന്ധനം എത്തിയില്ലെങ്കിൽ പകുതി സർവീസുകളും നിലയ്‌ക്കുമെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്.
അതേസമയം കാഞ്ഞങ്ങാട് ഡിപ്പോയിൽ ഇന്നത്തേക്ക് മാത്രമുള്ള ഡീസലിന് അവശേഷിക്കുന്നത്. അതിനാൽ തന്നെ ഇന്ന് ഡീസൽ എത്താത്ത സാഹചര്യത്തിൽ ജില്ലയിലെ ഡിപ്പോകളിൽ നാളെ സർവീസുകൾ പൂർണമായും മുടങ്ങുന്ന സ്‌ഥിതിയുണ്ടാകും.
66 സർവീസുകളാണ് കാസർഗോഡ് ഡിപ്പോയിൽ പ്രതിദിനം ഉള്ളത്. ഇന്ന് ഉച്ചക്ക് മുൻപായി ഡീസൽ എത്തിയില്ലെങ്കിൽ ഇവയിൽ പല സർവീസുകളും മുടങ്ങുകയും ചെയ്യും. നിലവിൽ ബൾക്ക് പർച്ചേഴ്‌സ് വിഭാഗത്തിൽ പെടുത്തി കെഎസ്‌ആർടിസിക്കുള്ള ഡീസലിന് എണ്ണക്കമ്പനികൾ വില വർധിപ്പിച്ചിരുന്നു. ലിറ്ററിന് 21 രൂപയാണ് വർധിപ്പിച്ചത്. ഇതിനൊപ്പമാണ് ഇപ്പോൾ ഇന്ധനക്ഷാമവും കെഎസ്ആർടിസിക്ക് തിരിച്ചടിയാകുന്നത്.
Read also: ലഖിംപൂർ ഖേരി; ‘രണ്ട് തവണ ആവശ്യപ്പെട്ടിട്ടും യുപി സർക്കാർ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കിയില്ല’