Tag: Malabar News from Malappuram
പോക്‌സോ കേസ്; വനംവകുപ്പ് ഉദ്യോഗസ്‌ഥൻ പിടിയിൽ
മലപ്പുറം: വനംവകുപ്പ് ഉദ്യോഗസ്‌ഥനെതിരെ പോക്‌സോ കേസ്. മൂന്ന് പെൺകുട്ടികളെ ഉപദ്രവിച്ചെന്ന പരാതിയിലാണ് നടപടി. കവളമുട്ട ബീറ്റ് ഫോറസ്‌റ്റ് ഓഫീസറാണ് പിടിയിലായത്. ബസിൽ വെച്ചും പുറത്ത് വെച്ചും ഉദ്യോഗസ്‌ഥൻ മോശമായി പെരുമാറിയെന്നാണ് കുട്ടികളുടെ പരാതി....
മലപ്പുറത്ത് നാല് വിദ്യാർഥികൾക്ക് ഷിഗല്ല സ്‌ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്
മലപ്പുറം: ജില്ലയിൽ വീണ്ടും ഷിഗല്ല രോഗബാധ. മലപ്പുറത്ത് നാല് വിദ്യാർഥികൾക്ക് ഷിഗല്ല സ്‌ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. കോഴിപ്പുറത്ത് വെണ്ണായൂർ എഎംഎൽപി സ്‌കൂളിലെ വിദ്യാർഥികൾക്കാണ് രോഗം സ്‌ഥിരീകരിച്ചത്.
ഭക്ഷ്യവിഷബാധയേറ്റ 127 കുട്ടികൾ ചികിൽസ തേടിയിരുന്നു. ഇവരിൽ...
കൊണ്ടോട്ടിയിൽ നാലുവയസുകാരൻ മരിച്ചത് ചികിൽസാ പിഴവ് മൂലമെന്ന് സ്‌ഥിരീകരണം
മലപ്പുറം: കൊണ്ടോട്ടിയിൽ ചികിൽസക്കിടെ നാലുവയസുകാരൻ മരിച്ചത് ചികിൽസാ പിഴവ് മൂലമെന്ന് സ്‌ഥിരീകരണം. അനസ്‌തേഷ്യ നൽകിയ അളവ് വർധിച്ചതാണ് കുട്ടിയെ മരണത്തിലേക്ക് നയിച്ചതെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. അരിമ്പ്ര സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ്...
വള്ളിക്കുന്നിൽ വിവാഹത്തിൽ പങ്കെടുത്തവർക്ക് മഞ്ഞപ്പിത്തം; മുപ്പതിലധികം പേർ ചികിൽസയിൽ
മലപ്പുറം: വള്ളിക്കുന്നിൽ കല്യാണ മണ്ഡപത്തിൽ നടന്ന വിവാഹത്തിൽ പങ്കെടുത്ത നിരവധി പേർക്ക് മഞ്ഞപ്പിത്തം സ്‌ഥിരീകരിച്ചു. നിരവധി പേരെയാണ് ചികിൽസയ്‌ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വള്ളിക്കുന്ന് പഞ്ചായത്തിൽ കഴിഞ്ഞ മാസം 13ന് കൊടക്കാട് സ്വദേശിയുടെ കൂട്ട്മൂച്ചി...
15കാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 24 വർഷം കഠിന തടവും പിഴയും
മലപ്പുറം: പോത്തുകല്ലിൽ 15കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 24 വർഷം കഠിന തടവും പിഴയും വിധിച്ച് കോടതി. നിലമ്പൂർ ഫാസ്‌റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. പോത്തുകല്ല് ഇരുട്ടുകുത്തി കോളനിയിലെ...
ആനക്കയം പാലത്തിൽ ബൈക്കുകൾ കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു
മലപ്പുറം: മഞ്ചേരി ആനക്കയം പാലത്തിൽ ബൈക്കുകൾ കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. കാഞ്ഞമണ്ണ മഠത്തിൽ അലവികുട്ടിയുടെ മകൻ അഹമ്മദ് റിജാസ് (18) ആണ് മരിച്ചത്. ബുധനാഴ്‌ച വൈകിട്ട് ഏഴുമണിക്കാണ് അപകടം നടന്നത്. കോഴിക്കോട്ടെ സ്വകാര്യ...
അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ കുട്ടി മരിച്ചു; അസ്വാഭാവിക മരണത്തിന് കേസ്
മലപ്പുറം: കൊണ്ടോട്ടിയിൽ ചികിൽസക്കിടെ നാലുവയസുകാരൻ മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്. ചികിൽസാ പിഴവ് ആരോപിച്ച് ബന്ധുക്കൾ നൽകിയ പരാതിയിലാണ് കൊണ്ടോട്ടി പോലീസ് കേസെടുത്തത്. ഇന്നലെയാണ് കൊണ്ടോട്ടി മേഴ്‌സി സ്വകാര്യ ആശുപത്രിയിൽ...
മലപ്പുറത്ത് ക്വാറിയിൽ വീണ് രണ്ട് കുട്ടികൾ മരിച്ചു
മലപ്പുറം: ജില്ലയിലെ മേൽമുറി ക്വാറിയിൽ വീണ് രണ്ട് കുട്ടികൾ മരിച്ചു. പുളിക്കൽ സ്വദേശി റഷീദിന്റെ മകൾ റഷ (8), നിലമ്പൂരിനടുത്ത് പൂക്കോട്ടുംപാടം ജംഷീറിന്റെ മകൾ ദിയ ഫാത്തിമ (9) എന്നിവരാണ് മരിച്ചത്. മേൽമുറി...