Tag: Malabar News from Malappuram
പോത്തുകല്ലിൽ ഭൂമിക്കടിയിൽ സ്‌ഫോടന ശബ്‌ദം; വിദഗ്‌ധ സംഘം ഇന്നെത്തും
നിലമ്പൂർ: പോത്തുകല്ലിൽ ഭൂമിക്കടിയിൽ നിന്ന് ഉഗ്ര ശബ്‌ദം കേട്ട ആനക്കല്ല് പട്ടികവർഗ നഗറിൽ ഇന്ന് വിദഗ്‌ധ സംഘം പരിശോധന നടത്തും. ഇന്നലെ രാത്രി 9.30 ഓടെയാണ് ഭൂമിക്കടിയിൽ നിന്ന് സ്‌ഫോടന ശബ്‌ദം കേട്ടത്....
കടം കൊടുത്ത പണം തിരികെ ചോദിച്ചു; വേങ്ങരയിൽ വയോധിക ദമ്പതികൾക്ക് ക്രൂരമർദ്ദനം
മലപ്പുറം: വേങ്ങരയിൽ വയോധിക ദമ്പതികൾക്ക് നേരെ ക്രൂരമർദ്ദനം. കടം കൊടുത്ത പണം തിരികെ ചോദിക്കാനെത്തിയ കുടുംബത്തിന് നേരെയാണ് മർദ്ദനം ഉണ്ടായത്. വയോധിക ദമ്പതികളായ അസൈൻ (70), ഭാര്യ പാത്തുമ്മ (62) എന്നിവർക്കാണ് മർദ്ദനമേറ്റത്....
മലപ്പുറത്ത് പ്രായപൂർത്തിയാവാത്ത രണ്ട് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി
എടക്കര: മലപ്പുറം മൂത്തേടത്ത് പ്രായപൂർത്തിയാവാത്ത രണ്ടു ആദിവാസി കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തി. മൂത്തേടം തീക്കടി ആദിവാസി നഗറിലെ ശ്യാംജിൽ (17), കരുളായി കോയപ്പാൻ വളവിലെ ഗോപിക (15) എന്നിവരാണ് മരിച്ചത്. കൽക്കുളം തീക്കടി...
പൊന്നാനിയിൽ വീടിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ മൂന്നുപേർ മരിച്ചു
മലപ്പുറം: പൊന്നാനിയിൽ വീടിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ മൂന്നുപേർ മരിച്ചു. മാറഞ്ചേരി പുറങ്ങ് പള്ളിപ്പടി തൂക്ക് പാലത്തിന് സമീപം താമസിക്കുന്ന ഏറാട്ട് വീട്ടിൽ സരസ്വതി, മകൻ മണികണ്‌ഠൻ, ഭാര്യ റീന എന്നിവരാണ് മരിച്ചത്....
പൊന്നാനിയിൽ വീടിന് തീപിടിച്ച് അഞ്ചുപേർക്ക് പൊള്ളലേറ്റു
മലപ്പുറം: പൊന്നാനിയിൽ വീടിന് തീപിടിച്ച് അഞ്ചുപേർക്ക് പൊള്ളലേറ്റു. മൂന്നുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. മാറഞ്ചേരി പുറങ്ങ് പള്ളിപ്പടി തൂക്ക് പാലത്തിന് സമീപം താമസിക്കുന്ന ഏറാട്ട് വീട്ടിൽ സരസ്വതി, മകൻ മണികണ്‌ഠൻ, ഭാര്യ റീന,...
വിവാഹം ഇന്ന് നടക്കാനിരിക്കെ പ്രതിശ്രുത വരനെ മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം: പ്രതിശ്രുത വരനെ വിവാഹ ദിവസം ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി കരിപ്പൂർ സ്വദേശി കുമ്മാണിപ്പറമ്പ് ജിബിലിനെയാണ് (30) കൈ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയത്. ആത്‍മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം....
പിതാവ് താക്കോൽ നൽകിയില്ല; പെട്രോളൊഴിച്ച് കാർ കത്തിച്ച് മകൻ
മലപ്പുറം: വീട്ടിലെ കാർ ഓടിക്കാൻ പിതാവ് താക്കോൽ നൽകാത്തതിന്റെ ദേഷ്യത്തിൽ മകൻ കാർ പെട്രോളൊഴിച്ച് കത്തിച്ചു. മലപ്പുറം കൊണ്ടോട്ടി നീറ്റാണിമ്മലിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പിതാവിന്റെ പരാതിയിൽ മകൻ ഡാനിഷ് മിൻഹാജിനെതിരെ (21)...
ലഹരി വിൽപ്പന; മലപ്പുറത്ത് സംഘത്തിലെ മൂന്നുപേർ പിടിയിൽ
മലപ്പുറം: കാറിലും ബൈക്കിലുമെത്തി ലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ മൂന്നുപേർ പിടിയിൽ. മലപ്പുറം കൊളത്തൂർ പോലീസാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്. പുത്തനങ്ങാടി സ്വദേശികളായ ചോരിക്കാവുങ്ങൽ ഷെബിൻ വർഗീസ് (26), ചള്ളപ്പുറത്ത് മുഹമ്മദ് റിൻഷാദ്...





































