മലപ്പുറം: കാറിലും ബൈക്കിലുമെത്തി ലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ മൂന്നുപേർ പിടിയിൽ. മലപ്പുറം കൊളത്തൂർ പോലീസാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്. പുത്തനങ്ങാടി സ്വദേശികളായ ചോരിക്കാവുങ്ങൽ ഷെബിൻ വർഗീസ് (26), ചള്ളപ്പുറത്ത് മുഹമ്മദ് റിൻഷാദ് (25), മഞ്ചേരി പാപ്പിനിപ്പാറ സ്വദേശി പുത്തൻവീട്ടിൽ അബ്‌ദുൽ വദൂദ് (26) എന്നിവരാണ് പിടിയിലായത്.
5.820 ഗ്രാം സിന്തറ്റിക് ലഹരിമരുന്നാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. രാത്രി സമയത്ത് ആളൊഴിഞ്ഞ പ്രദേശങ്ങൾ കേന്ദ്രീകരിച്ചു ലഹരിമരുന്ന് വിൽപ്പനയും ഉപയോടാവും നടക്കുന്നതായി ജില്ലാ പോലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു.
സംഘത്തിലെ മുഖ്യകണ്ണികളെ കുറിച്ച് സൂചന ലഭിച്ചതിന്റെ അടിസ്‌ഥാനത്തിൽ പെരിന്തൽമണ്ണ ഡിവൈഎസ്‌പി സാജു കെ എബ്രഹാം, കൊളത്തൂർ ഇൻസ്‌പെക്‌ടർ സംഗീത് എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രാത്രി 11ഓടെ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി