നിലമ്പൂർ: പോത്തുകല്ലിൽ ഭൂമിക്കടിയിൽ നിന്ന് ഉഗ്ര ശബ്‌ദം കേട്ട ആനക്കല്ല് പട്ടികവർഗ നഗറിൽ ഇന്ന് വിദഗ്‌ധ സംഘം പരിശോധന നടത്തും. ഇന്നലെ രാത്രി 9.30 ഓടെയാണ് ഭൂമിക്കടിയിൽ നിന്ന് സ്‌ഫോടന ശബ്‌ദം കേട്ടത്. ശബ്‌ദം അനുഭവപ്പെട്ടതിന് പിന്നാലെ വില്ലേജ് ഓഫീസറും പഞ്ചായത്ത് അംഗങ്ങളും സ്‌ഥലത്തെത്തിയിരുന്നു.
ഭൂമി കുലുക്കമല്ല ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഭൂമിക്കടിയിൽ നിന്നും ആദ്യം സ്‌ഫോടനം പോലെയാണ് ശബ്‌ദം കേട്ടത്. ഒരുകിലോമീറ്റർ അകലെ വരെ ശബ്‌ദം കേട്ടുവെന്ന് പരിസരവാസികൾ പറഞ്ഞു. ഇതോടെ പരിഭ്രാന്തരായ നാട്ടുകാർ വീടിന് പുറത്തിറങ്ങി നിന്നു. പിന്നാലെ ഇവരെ ബന്ധുവീടുകളിലേക്കും സ്‌കൂളുകളിലേക്കും മാറ്റിപ്പാർപ്പിച്ചു.
രണ്ട് വീടുകൾക്ക് വിള്ളൽ വീണതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ആനക്കല്ല് നഗറിലെ രണ്ട് വീടുകൾക്കും മുറ്റത്ത് വിള്ളലുണ്ടായി. ആനക്കല്ല് നഗറിലുള്ളവരെ പോത്തുകല്ല് ഞെട്ടിക്കുളം എയുപി സ്‌കൂളിലേക്ക് മാറ്റി. രണ്ടാഴ്‌ച മുൻപും സമാനമായ രീതിയിൽ സ്‌ഫോടന ശബ്‌ദം മേഖലയിൽ കേട്ടിരുന്നു.
Most Read| ഇന്ത്യ-ചൈന സൈനിക പിൻമാറ്റം പൂർത്തിയായി; സ്വാഗതം ചെയ്‌ത് യുഎസ്