എടക്കര: മലപ്പുറം മൂത്തേടത്ത് പ്രായപൂർത്തിയാവാത്ത രണ്ടു ആദിവാസി കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തി. മൂത്തേടം തീക്കടി ആദിവാസി നഗറിലെ ശ്യാംജിൽ (17), കരുളായി കോയപ്പാൻ വളവിലെ ഗോപിക (15) എന്നിവരാണ് മരിച്ചത്. കൽക്കുളം തീക്കടി നഗറിലെ ശ്യാംജിത്തിന്റെ വീടിനകത്ത് കഴിഞ്ഞ ദിവസം രാത്രിയാണ് ഇരുവരെയും ഒരു കയറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
എടക്കര സിഐ എൻബി ഷൈജുവിന്റെ നേതൃത്വത്തിൽ ഇൻക്വസ്‌റ്റ് നടത്തി മൃതദേഹങ്ങൾ രാത്രി പത്തരയോടെ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്‌റ്റുമോർട്ടത്തിന് ശേഷം സംസ്‌കാരം നടത്തും. ഗോപി-ചാത്തി ദമ്പതികളുടെ മകളാണ് ഗോപിക. ചാത്തൻ ആണ് ശ്യാംജിത്തിന്റെ പിതാവ്. മാതാവ് ശാന്ത.
Most Read| ‘മുഖ്യമന്ത്രി പദത്തിൽ നിന്ന് രാജി വെക്കാൻ തയ്യാർ’; പ്രതിഷേധക്കാരോട് മമത ബാനർജി