അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ കുട്ടി മരിച്ചു; അസ്വാഭാവിക മരണത്തിന് കേസ്

ഇന്നലെയാണ് കൊണ്ടോട്ടി മേഴ്‌സി സ്വകാര്യ ആശുപത്രിയിൽ വെച്ച് അരിമ്പ്ര സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ് ഷാനിൽ മരിച്ചത്. വായിലെ മുറിവ് തുന്നിക്കെട്ടാൻ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെയായിരുന്നു കുഞ്ഞിന്റെ മരണം.

By Trainee Reporter, Malabar News
4-year-old-boy-died-due-to-anesthesia
Representational Image
Ajwa Travels

മലപ്പുറം: കൊണ്ടോട്ടിയിൽ ചികിൽസക്കിടെ നാലുവയസുകാരൻ മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്. ചികിൽസാ പിഴവ് ആരോപിച്ച് ബന്ധുക്കൾ നൽകിയ പരാതിയിലാണ് കൊണ്ടോട്ടി പോലീസ് കേസെടുത്തത്. ഇന്നലെയാണ് കൊണ്ടോട്ടി മേഴ്‌സി സ്വകാര്യ ആശുപത്രിയിൽ വെച്ച് അരിമ്പ്ര സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ് ഷാനിൽ മരിച്ചത്.

വായിലെ മുറിവ് തുന്നിക്കെട്ടാൻ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെയായിരുന്നു കുഞ്ഞിന്റെ മരണം. കളിക്കുന്നതിനിടെ വായിൽ കമ്പ് കൊണ്ട് മുറിഞ്ഞതിനെ തുടർന്നാണ് മുഹമ്മദ് ഷാനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുറിവിന് തുന്നലിടാനായി അനസ്‌തേഷ്യ നൽകണമെന്ന് ഡോക്‌ടർമാർ നിർദ്ദേശിച്ചു. ബന്ധുക്കൾ ഇത് സമ്മതിക്കുകയും ചെയ്‌തു.

എന്നാൽ, അനസ്‌തേഷ്യ നൽകി അൽപ്പസമയത്തിന് ശേഷം കുഞ്ഞ് മരിച്ചു. ഇതോടെ മരണകാരണം ചികിൽസാ പിഴവാണെന്ന് ആരോപിച്ച് ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിച്ചു. എന്നാൽ, ചികിൽസാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. പ്രോട്ടോകോൾ പ്രകാരമുള്ള ചികിൽസയാണ് കുഞ്ഞിന് നൽകിയതെന്നുമാണ് അധികൃതർ പറയുന്നത്.

Most Read| കെജ്‌രിവാൾ തിരികെ ജയിലിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE