Tag: Malabar News
പാദസരം മോഷ്‌ടിച്ചു; ജില്ലയിൽ തമിഴ്‌നാട് സ്വദേശിനികൾ പിടിയിൽ
മലപ്പുറം: ബസ് യാത്രക്കിടെ കുഞ്ഞിന്റെ പാദസരം മോഷ്‌ടിച്ച സംഭവത്തിൽ തമിഴ്‌നാട് സ്വദേശിനികളായ 2 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. തമിഴ്നാട് മധുരമാവട്ടം രാജേശ്വരി(27), മധുര മീനാക്ഷി ക്ഷേത്രം തേരിനു സമീപം മാലതി(30) എന്നിവരെയാണ്...
പാണ്ടിക്കാട് വൻ മദ്യവേട്ട; രണ്ടുപേർ പിടിയിൽ
മലപ്പുറം: അനധികൃതമായി പിക്കപ് വാനിൽ കടത്തിക്കൊണ്ടുവന്ന മദ്യം പാണ്ടിക്കാട് പിടികൂടി. സംഭവത്തിൽ ബിജെപി നേതാവ് ഉൾപ്പടെ രണ്ടുപേർ എക്‌സൈസിന്റെ പിടിയിലായി. പാണ്ടിക്കാട് പച്ചക്കറി കച്ചവടത്തിന്റെ മറവിൽ മദ്യവിൽപന നടത്തിയിരുന്ന കാഞ്ഞിരപ്പടി സ്വദേശികളായ ആമപ്പാറക്കൽ...
പിടികൂടാനുള്ള ശ്രമം വിഫലം; ഒരു കുട്ടിയെ തള്ളപ്പുലി കൊണ്ടുപോയി
പാലക്കാട്: ഉമ്മിനിയിൽ പിടികൂടാനുള്ള ശ്രമത്തിനിടെ ഒരു കുട്ടിയെ തള്ളപ്പുലി കൊണ്ടുപോയി. പുലിക്കുഞ്ഞുങ്ങളെ കൂട്ടിൽവെച്ച് തള്ളപ്പുലിയെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് പുലി ഒരു കുട്ടിയേയും കൊണ്ട് കടന്നുകളഞ്ഞത്. ഇതോടെ പുലിയെ പിടികൂടാനുള്ള വനംവകുപ്പിന്റെ മൂന്നാം ദിവസത്തെ...
വൃദ്ധ ദമ്പതികളുടെ കൊലപാതകം; മകൻ പോലീസ് പിടിയിൽ
പാലക്കാട്: ജില്ലയിലെ പുതുപ്പരിയാരത്ത് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ സംഭവത്തിൽ മകനായ സനൽ പോലീസ് പിടിയിൽ. മൈസൂരിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ സഹോദരൻ വിളിച്ചു വരുത്തി നാട്ടുകാരുടെ സഹായത്തോടെ പോലീസിന് കൈമാറുകയാണ് ചെയ്‌തത്. തുടർന്ന്...
ലഹരിപ്പാർട്ടി; കിർമാണി മനോജ് ഉൾപ്പടെയുള്ള സംഘം പോലീസ് കസ്‌റ്റഡിയിൽ
വയനാട്: ലഹരിപ്പാർട്ടി നടത്തിയതിന് ടിപി വധക്കേസ് പ്രതി കിർമാണി മനോജ് പോലീസ് കസ്‌റ്റഡിയിൽ. വയനാട് പടിഞ്ഞാറത്തറ റിസോർട്ടിലാണ് പാർട്ടി നടത്തിയത്. ഇന്നലെ രാത്രിയിലായിരുന്നു പാർട്ടി. ഇയാളുടെ കൂടെ ഉണ്ടായിരുന്ന 15 പേരെയും പോലീസ്...
അറസ്‌റ്റിനിടെ പോലീസുകാർക്ക് നേരെ ആക്രമണം; രണ്ടുപേർ പിടിയിൽ
ബത്തേരി: അടിപിടിക്കേസിൽപെട്ട പ്രതിയെ അന്വേഷിച്ചെത്തിയ പോലീസുകാർക്ക് നേരെ ആക്രമണം. ഞായറാഴ്‌ച വൈകിട്ട് ആറുമണിയോടെ മന്ദംകൊല്ലിയിലെ ബിവറേജസ് ഔട്ട്ലെറ്റിന് സമീപമാണ് പ്രതികൾ ചേർന്ന് പൊലീസുകാരെ വളഞ്ഞിട്ട് ആക്രമിച്ചത്. സംഭവത്തിൽ രണ്ടുപേർ അറസ്‌റ്റിലായിട്ടുണ്ട്. കൊളഗപ്പാറ നെടിയക്കാലായിൽ...
പരിയാരം ലോറി അപകടം; മരിച്ചവരുടെ വീടുകൾ സന്ദർശിച്ച് കെ സുരേന്ദ്രൻ
രാജപുരം: പാണത്തൂർ പരിയാരത്ത് ലോറി അപകടത്തിൽ മരിച്ചവരുടെ വീടുകൾ ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ സന്ദർശിച്ചു. കുണ്ടുപ്പള്ളിയിലെ കെഎം മോഹനൻ, എങ്കപ്പു, കെ നാരായണൻ, വിനോദ് എന്നിവരുടെ വീടുകളാണ് സന്ദർശിച്ചത്.
യുവമോർച്ച സംസ്‌ഥാന...
മടക്കര തുറമുഖത്ത് ലോ ലെവൽ ബോട്ടുജെട്ടി; നിർമാണം തുടങ്ങി
ചെറുവത്തൂർ: മീൻ പിടിച്ചെത്തുന്ന ചെറുവള്ളങ്ങൾക്ക് തുറമുഖത്തോട് അടുപ്പിച്ച് നിർത്താനും മീൻ ഇറക്കാനുമുള്ള സൗകര്യത്തിനായി മടക്കര തുറമുഖത്ത് ലോ ലെവൽ ബോട്ടുജെട്ടി പണിയും. നിർമാണോൽഘാടനം എം രാജഗോപാലൻ എംഎൽഎ നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിവി പ്രമീള...






































