പിടികൂടാനുള്ള ശ്രമം വിഫലം; ഒരു കുട്ടിയെ തള്ളപ്പുലി കൊണ്ടുപോയി

By Trainee Reporter, Malabar News
Presence of leopard,
Ajwa Travels

പാലക്കാട്: ഉമ്മിനിയിൽ പിടികൂടാനുള്ള ശ്രമത്തിനിടെ ഒരു കുട്ടിയെ തള്ളപ്പുലി കൊണ്ടുപോയി. പുലിക്കുഞ്ഞുങ്ങളെ കൂട്ടിൽവെച്ച് തള്ളപ്പുലിയെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് പുലി ഒരു കുട്ടിയേയും കൊണ്ട് കടന്നുകളഞ്ഞത്. ഇതോടെ പുലിയെ പിടികൂടാനുള്ള വനംവകുപ്പിന്റെ മൂന്നാം ദിവസത്തെ ശ്രമവും ഫലം കാണാതെ പോയി. കൂട്ടിനുള്ളിൽ ബോക്‌സിലായിരുന്നു പുലിക്കുഞ്ഞുങ്ങളെ വെച്ചത്.

ഈ ബോക്‌സ് കൈകൊണ്ട് നിരക്കി എടുത്ത ശേഷമാണ് തള്ളപ്പുലി കുഞ്ഞിനെ കൊണ്ടുപോയത്. തള്ളപ്പുലിയെ പിടികൂടാനുള്ള ശ്രമത്തിൽ രണ്ടാമത്തെ കുഞ്ഞിനെ ഇന്ന് വീണ്ടും കൂട്ടിൽ വെയ്ക്കാനാനുള്ള ഒരുക്കത്തിലാണ് വനംവകുപ്പ്. അതേസമയം, കഴിഞ്ഞ ദിവസം മക്കളെ തേടി മൂന്ന് തവണയാണ് തള്ളപ്പുലി എത്തിയത്. ക്യാമറ ട്രാപ്പ് പരിശോധനയിലാണ് പുലിയുടെ ചിത്രം ലഭിച്ചത്.

പത്ത് ദിവസം പ്രായമായ രണ്ട് പുലിക്കുഞ്ഞുങ്ങളെയാണ് ഞായറാഴ്‌ച ഉമ്മിനി പപ്പാടിയിലെ മാധവന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. വീട് വർഷങ്ങളായി അടച്ചിട്ട നിലയിലാണ്. സമീപത്ത് നിന്ന് നായ കുരയ്‌ക്കുന്നത് കേട്ടാണ് അയൽവാസി മതിൽ ചാടി കടന്ന് തകർന്ന വീടിന്റെ ജനൽപ്പാളി തുറന്ന് അകത്തേക്ക് നോക്കിയത്. ആൾ പെരുമാറ്റം കേട്ട തള്ളപ്പുലി പിൻഭാഗത്തുകൂടി ഓടിമറയുകയായിരുന്നു.

Most Read: ലഹരിപ്പാർട്ടി; കിർമാണി മനോജ് ഉൾപ്പടെയുള്ള സംഘം പോലീസ് കസ്‌റ്റഡിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE