Tag: Malabar News
കൽപ്പാത്തി രഥോൽസവം; രഥപ്രയാണവും രഥസംഗമവും ഒഴിവാക്കാൻ ഉത്തരവ്
പാലക്കാട്: കൽപ്പാത്തി രഥോൽസവത്തിന് വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. രഥോൽസവ ചടങ്ങുകളിൽ രഥപ്രയാണവും രഥസംഗമവും ഒഴിവാക്കാൻ ജില്ലാ ഭരണകൂടം ഉത്തരവിറക്കി. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ചുരുങ്ങിയ ആളുകളെ പങ്കെടുപ്പിച്ച് രണ്ട് ചടങ്ങുകളും...
മോഷ്‌ടിച്ചതിന് ക്ഷമാപണം; വീടിന് പുറത്ത് കത്ത് എഴുതിവെച്ച് കള്ളൻ
മലപ്പുറം: മോഷ്‌ടിച്ചതിന് ക്ഷമാപണം നടത്തി കള്ളൻ. എടപ്പാളിനടുത്ത് കാളാച്ചാലിലെ ഒരു വീട്ടിലാണ് സംഭവം. മോഷണം നടത്തിയതിന് ശേഷം വീടിന് പുറത്ത് ക്ഷമാപണ കത്ത് എഴുതിവെച്ചാണ് കള്ളൻ മുങ്ങിയത്. കാളച്ചാൽ സ്വദേശിയായ ശംസീറിന്റെ വീട്ടിലാണ്...
ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവം; വനംവകുപ്പ് ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ
ബത്തേരി: ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച വനംവകുപ്പ് ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ. താമരശ്ശേരി റേഞ്ചിലെ സെക്ഷൻ ഫോറസ്‌റ്റ് ഓഫിസർ സിഎസ് വേണുവിനെയാണ് സസ്‌പെൻഡ് ചെയ്‌തത്. കണ്ണൂർ നോർത്ത് സർക്കിൾ ചീഫ് ഫോറസ്‌റ്റ് കൺസർവേറ്റർ...
ഉരുൾപൊട്ടൽ ഭീഷണി; വിലങ്ങാട് അടുപ്പിൻ കോളനിയിലെ കുടുംബങ്ങൾക്ക് പുനരധിവാസം
കോഴിക്കോട്: ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് നാദാപുരം വിലങ്ങാട് അടുപ്പിൻ കോളനിയിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നു. 65 കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കുക. അടുപ്പിൻ കോളനി ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലയാണെന്ന് റവന്യൂ വകുപ്പ് അധികൃതർ പരിശോധന നടത്തി കണ്ടെത്തിയിരുന്നു....
ഭൂമിയിൽ വിള്ളൽ; പ്രതിസന്ധിയിലായി മുപ്പതോളം കുടുംബങ്ങൾ
കണ്ണൂർ: ഭൂമിയിൽ വിള്ളൽ വീണതിനെ തുടർന്ന് പ്രതിസന്ധിയിലായി കുടുംബങ്ങൾ. കണ്ണൂർ ജില്ലയിലെ കേളകം പഞ്ചായത്ത് ഉൾപ്പെട്ട കൈലാസം പടിയിലാണ് ഭൂമിയിൽ വിള്ളൽ വീഴുന്നത്. ഇതോടെ മൂന്ന് വീടുകൾ പൂർണമായും പതിനാലോളം വീടുകൾ ഭാഗികമായും...
നഴ്‌സുമാരുടെ ക്ഷാമം രൂക്ഷം; ജില്ലയിലെ മെഡിക്കൽ കോളേജിൽ പ്രതിസന്ധി
കോഴിക്കോട്: ജില്ലയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നഴ്‌സുമാരുടെ ക്ഷാമം രൂക്ഷമാകുന്നു. കോവിഡ് ബ്രിഗേഡിന്റെ ഭാഗമായി നിയമിച്ച സ്‌റ്റാഫ് നഴ്‌സുമാരെ പിരിച്ചു വിട്ടിട്ട് ഇപ്പോൾ 8 ദിവസം കഴിഞ്ഞു. ഇതിന് പകരമായി പുതിയ നഴ്‌സുമാരെ...
ഷാപ്പ് പെർമിറ്റ് ലഭിക്കാൻ കൈക്കൂലി; സിഐക്ക് സസ്‌പെൻഷൻ
പാലക്കാട്: ഷാപ്പ് ലൈസൻസ് പുതുക്കുന്നതിന്റെ മറവിൽ നടത്തിപ്പുകാരിൽ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ സിഐക്ക് സസ്‌പെൻഷൻ. ചിറ്റൂർ സിഐ പിആർ ലാലുവിനെയാണ് എക്‌സൈസ് കമ്മീഷ്‌ണർ എസ് ആനന്ദകൃഷ്‌ണൻ സസ്‌പെൻഡ് ചെയ്‌തത്. റേഞ്ച് ഓഫിസിലെ...
മയക്കുമരുന്ന് വിൽപന, വധശ്രമം; കാസർഗോഡ് സ്വദേശിക്ക് എതിരെ കാപ്പ ചുമത്തി
കാസർഗോഡ്: നിരവധി കേസുകളിൽ പ്രതിയായ ഉളിയത്തടുക്ക സ്വദേശി ഇകെ അബ്‌ദുൽ സമദാനി എന്ന അബ്‌ദുൽ സമദിനെതിരെ കാപ്പ ചുമത്തി. മയക്കുമരുന്ന് വിൽപന, വധശ്രമം, തട്ടിക്കൊണ്ടു പോകൽ ഉൾപ്പടെ കാസർഗോഡ്, വിദ്യാനഗർ, ബദിയഡുക്ക, കുമ്പള...






































