Tue, Jan 27, 2026
21 C
Dubai
Home Tags Malappuram News

Tag: Malappuram News

പുല്ലങ്കോട് എസ്‌റ്റേറ്റിൽ മൂന്നാം ദിവസവും കടുവ ഇറങ്ങി; പിടിതരാതെ മടങ്ങി

മലപ്പുറം: കാളികാവ് പുല്ലങ്കോട് എസ്‌റ്റേറ്റിൽ മൂന്നാം ദിവസവും കടുവ ഇറങ്ങി. എസ്‌റ്റേറ്റിലെ ഒരേ സ്‌ഥലത്താണ്‌ മൂന്നാം ദിവസവും കടുവ ഇറങ്ങിയത്. ഇവിടെ കടുവയെ പിടികൂടാൻ കെണി സ്‌ഥാപിച്ചിരുന്നെങ്കിലും കടുവ പിടികൊടുത്തില്ല. കെണിക്ക് സമീപം...

സ്വകാര്യ ബസ് തട്ടി പ്‌ളസ്‌ ടു വിദ്യാർഥിക്ക് ദാരുണാന്ത്യം

മലപ്പുറം: സ്വകാര്യ ബസിന്റെ മുൻചക്രം കയറിയിറങ്ങി പ്‌ളസ് ടു വിദ്യാർഥിക്ക് ദാരുണാന്ത്യം. മലപ്പുറം വണ്ടൂർ സ്വദേശി നിതിൻ (17) ആണ് മരിച്ചത്. മേലെ കാപ്പിച്ചാലിൽ എലമ്പ്ര ശിവദാസന്റെ മകനായ നിതിൻ മമ്പാട് ഗവൺമെന്റ്...

മലപ്പുറത്ത് കഴുത്ത് മുറിഞ്ഞ് രക്‌തം വാർന്ന നിലയിൽ യുവാവിനെ കണ്ടെത്തി; അന്വേഷണം ഊർജിതമാക്കി

മലപ്പുറം: എടിഎം കൗണ്ടറിനുള്ളിൽ യുവാവിനെ കഴുത്ത് മുറിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കുറ്റിപ്പുറം നഗരത്തിലെ എടിഎം കൗണ്ടറിലാണ് കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെ യുവാവിനെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്....

മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നർ ലോറിക്ക് തീപിടിച്ചു

മലപ്പുറം: കോട്ടക്കൽ റോഡിൽ ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നർ ലോറിക്ക് തീപിടിച്ചു. മലപ്പുറം ഭാഗത്തു നിന്ന് കോഴിക്കോട് ഭാഗത്തേക്ക് തെർമോക്കോളുമായി പോകുന്ന കണ്ടെയ്‌നർ ലോറിക്കാണ് തീപിടിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം. പിൻവശത്തു നിന്ന് പുകയുയരുന്നതു കണ്ട് ഡ്രൈവറും...

ഹിന്ദു ഐക്യവേദി പ്രവർത്തകന്റെ വീടിനുനേരെ ആക്രമണം; ബിജെപി പ്രവർത്തകർ അറസ്‌റ്റില്‍

മലപ്പുറം: ജില്ലയിലെ രാമപുരത്ത് ഹിന്ദു ഐക്യവേദി പ്രവർത്തകന്റെ വീടാക്രമിച്ച കേസിലെ നാല് ബിജെപി പ്രവർത്തകർ പിടിയിൽ. ചണ്ടല്ലീരി മേലേപ്പാട്ട് പി ജയേഷ് (30), മണ്ണാർക്കാട് പെരുമ്പടാലി വട്ടടമണ്ണ വൈശാഖ്, ചെങ്ങലേരി ചെറുകോട്ടകുളം സി...

പെൺകുട്ടികളെ നഗ്‌ന ഫോട്ടോകൾ ചമച്ചു ഭീഷണിപ്പെടുത്തൽ; രണ്ടുപേർ അറസ്‌റ്റിൽ

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നഗ്‌ന ഫോട്ടോകൾ ചമച്ചു ഭീഷണിപ്പെടുത്തിയ കേസിൽ രണ്ടുപേർ അറസ്‌റ്റിൽ. മലപ്പുറം മുണ്ടപ്പറമ്പ് സ്വദേശികളായ കണ്ണമംഗലത്ത് മുഹമ്മദാലി (25), തരുവൻകോടൻ ആരാൻകുഴി ഇർഷാദ് (19) എന്നിവരെയാണ് ഗുരുവായൂർ പോലീസ് അറസ്‌റ്റ്...

ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം കാണാതായി; മൂന്ന് കസ്‌റ്റംസ്‌ സൂപ്രണ്ടുമാർക്ക് സസ്‌പെൻഷൻ

മലപ്പുറം: ഇലക്‌ട്രോണിക്‌സ് ഉപകരണത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം പരിശോധനക്കിടെ കാണാതായി. സംഭവത്തിൽ മൂന്ന് കസ്‌റ്റംസ്‌ സൂപ്രണ്ടുമാർക്ക് സസ്‌പെൻഷൻ. ഒരാഴ്‌ച മുൻപ് വിദേശത്ത് നിന്ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരൻ കൊണ്ടുവന്ന ഇലക്‌ട്രോണിക്‌സ്...

മലപ്പുറത്ത് വൻ സ്വർണവേട്ട; ഒമ്പത് പേർ അറസ്‌റ്റിൽ

മലപ്പുറം: ജില്ലയിലെ വിവിധ സ്‌ഥലങ്ങളിൽ ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് നടത്തിയ പരിശോധനയിൽ ഒമ്പത് കിലോ 750 ഗ്രാം സ്വർണം പിടികൂടി. കവനൂരിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച അഞ്ചു കിലോ 800 ഗ്രാം...
- Advertisement -