Fri, Jan 23, 2026
15 C
Dubai
Home Tags MK Stalin

Tag: MK Stalin

ഉദയനിധി സ്‌റ്റാലിൻ ഇനി മന്ത്രി; തമിഴ്‌നാട്‌ മന്ത്രിസഭാ പുനഃസംഘടന 14ന്

ചെന്നൈ: തമിഴ്‌നാട്‌ മന്ത്രിസഭാ വിപുലീകരണം ഡിസംബർ 14ന്. തമിഴ്‌നാട്‌ മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റെ മകനും ഡിഎംകെ യുവജന വിഭാഗം സെക്രട്ടറിയും നടനുമായ ഉദയനിധി സ്‌റ്റാലിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തും. യുവജനക്ഷേമവും കായിക വകുപ്പുമായിരിക്കും ഉദയനിധിക്ക്...

ഇന്ന് പിണറായി-സ്‌റ്റാലിൻ കൂടിക്കാഴ്‌ച്ച; മുല്ലപ്പെരിയാർ ചർച്ചയാകും

തിരുവനന്തപുരം: കോവളത്ത് നടക്കുന്ന തെക്കൻ സംസ്‌ഥാനങ്ങളുടെ കൗൺസിലിൽ പങ്കെടുക്കാനായി തിരുവനന്തപുരത്ത് എത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി സ്‌റ്റാലിൻ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച്ച നടത്തും. അന്തർസംസ്‌ഥാന വിഷയങ്ങൾ, മുല്ലപ്പെരിയാർ, ശിരു‍വാണി ഉൾപ്പെടെയുള്ള ജലകരാറുകൾ എന്നിവ...

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂലൈ 12ന് കോവിഡ് പോസിറ്റീവായ സ്‌റ്റാലിനെ അൽവാർപേട്ടിലെ കാവേരി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നിരീക്ഷണത്തിനും കൂടുതൽ പരിശോധനക്കുമാണ് മുഖ്യമന്ത്രിയെ പ്രവേശിപ്പിച്ചതെന്ന് കാവേരി ആശുപത്രി പത്രക്കുറിപ്പിൽ...

‘നന്ദി’; സ്‌റ്റാലിനെ കാണാനെത്തി പേരറിവാളൻ

ചെന്നൈ: രാജീവ്ഗാന്ധി വധക്കേസില്‍ 32 വർഷത്തെ ജയിൽവാസത്തിന് ശേഷം മോചനം ലഭിച്ചതിന് പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനെ കണ്ട് നന്ദി അറിയിച്ച് പേരറിവാളൻ. സ്വന്തം നാടായ ജ്വാലാർ പേട്ടിൽ നിന്ന് അച്ഛനും...

പേരറിവാളന്റെ മോചനം; അമ്മയുടെ പോരാട്ടഫലമെന്ന് എംകെ സ്‌റ്റാലിൻ

ചെന്നൈ: പേരറിവാളന്റെ മോചനത്തിന് പിന്നിൽ അദ്ദേഹത്തിന്റെ അമ്മ അ​ർപുതം അമ്മാളാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. നീണ്ടകാലം നിമയപോരാട്ടം നടത്തിയ അ​ർപുതം അമ്മാളിനെ അദ്ദേഹം അഭിനന്ദിച്ചു. മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ ഉൾപ്പടെ മകന്റെ...

നീറ്റ് വിരുദ്ധ ബില്‍; രാഷ്‌ട്രപതിക്ക്‌ അയച്ച് തമിഴ്‌നാട് ഗവർണർ

ചെന്നൈ: തമിഴ്നാട് നിയമസഭ രണ്ടാം തവണയും പാസാക്കിയ നീറ്റ് വിരുദ്ധ ബില്‍ രാഷ്‍ട്രപതിയുടെ അനുമതിക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി ഗവര്‍ണര്‍ ആര്‍എന്‍ രവി. ഇതോടെ നീറ്റ് വിരുദ്ധ ബില്ലിന്റെ പേരില്‍ തമിഴ്‌നാട്...

ഈ സർക്കാർ ചരിത്രനേട്ടം കൈവരിച്ചു; തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ

ചെന്നൈ: ചുമതലയേറ്റ് ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം കാര്‍ഷിക വൈദ്യുതി കണക്ഷനുകള്‍ നല്‍കി സംസ്‌ഥാന സര്‍ക്കാര്‍ ചരിത്രനേട്ടം കൈവരിച്ചെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍. ഒരു പതിറ്റാണ്ടിലേറെയായി കണക്ഷനുകള്‍ക്കായി കാത്തിരിക്കുന്ന കര്‍ഷകരെ സഹായിക്കാന്‍...

കുറച്ചുപേർ കൂടിയിരുന്നാൽ മോദിയുടെ മൂക്ക് തെറിക്കില്ലെന്ന് വി മുരളീധരൻ

കൊച്ചി: സിപിഎം സെമിനാറില്‍ കുറച്ചുപേര്‍ കൂടിയിരുന്നാല്‍ നരേന്ദ്ര മോദിയുടെ മൂക്ക് തെറിക്കില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനും പിണറായി വിജയനും തമ്മിലുള്ള കൂടിക്കാഴ്‌ചയെ പരിഹസിച്ചാണ് അദ്ദേഹം രംഗത്തെത്തിയത്. ഈ...
- Advertisement -