തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

By Desk Reporter, Malabar News
Tamil Nadu Chief Minister MK Stalin admitted to hospital
തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ
Ajwa Travels

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂലൈ 12ന് കോവിഡ് പോസിറ്റീവായ സ്‌റ്റാലിനെ അൽവാർപേട്ടിലെ കാവേരി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നിരീക്ഷണത്തിനും കൂടുതൽ പരിശോധനക്കുമാണ് മുഖ്യമന്ത്രിയെ പ്രവേശിപ്പിച്ചതെന്ന് കാവേരി ആശുപത്രി പത്രക്കുറിപ്പിൽ അറിയിച്ചു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സർക്കാർ പങ്കുവെച്ച ചിത്രങ്ങളിൽ മാസ്‌ക് ധരിക്കാതെയാണ് മുഖ്യമന്ത്രിയെ കണ്ടത്. 11, 12 തീയതികളിൽ സ്‌റ്റാലിൻ ഒരു വിവാഹത്തിൽ പങ്കെടുക്കുകയും, ദ്രാവിഡർ കഴകം നേതാവ് കെ വീരമണി ഉൾപ്പടെയുള്ള സംഘവുമായി കൂടിക്കാഴ്‌ച നടത്തുകയും ചെയ്‌തിരുന്നു. 8, 9 തീയതികളിൽ തിരുവണ്ണാമലൈ സർക്കാർ പരിപാടികളിൽ മാസ്‌ക് ധരിക്കാതെ പങ്കെടുക്കുകയും ചെയ്‌തിരുന്നു.

തമിഴ്‌നാട് ഗവർണർ ആർഎൻ രവിയും നേതാക്കളും അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. അതേസമയം, ഇന്നലെ കോവിഡ് പോസിറ്റീവായ പിഎംകെ മേധാവി ഡോ രാംദോസും ഐസൊലേഷനിലാണ്.

Most Read:  എസ്എഫ്ഐ നേതാവിന് എതിരായ കേസ്; അട്ടിമറി ആരോപിച്ച് യൂത്ത് കോൺഗ്രസ്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE