കൊച്ചി: കസ്റ്റഡിയിലായിട്ടും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോക്കെതിരെ നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ച് കോട്ടയം ഡിവൈഎസ്പിക്ക് എതിരെ പരാതി. യൂത്ത് കോണ്‍ഗ്രസാണ് സംസ്ഥാന പോലീസ് മേധാവിയ്ക്ക് പരാതി നല്‍കിയിരിക്കുന്നത്. കോട്ടയം ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ പട്ടികജാതിക്കാരിയായ പെണ്‍കുട്ടിക്ക് നേരെ നടത്തിയ അതിക്രമത്തിന്റെ പേരില്‍ ഇയാള്‍ക്കെതിരേ കേസുണ്ടെന്നാണ് പരാതിയിൽ പറയുന്നത്.
എന്നാല്‍, കസ്റ്റഡിയിലായിട്ടും നടപടി എടുക്കാന്‍ കേസ് അന്വേഷിക്കുന്ന കോട്ടയം ഡിവൈഎസ്പി തയ്യാറാകുന്നില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായ പിവൈ ഷാജഹാന് നല്കിയ പരാതിയില്‍ പറയുന്നത്. വധശ്രമം ഉള്‍പ്പെടെയുള്ള 12 കേസുകളില്‍ ആര്‍ഷോ നല്കിയ ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് ആര്‍ഷോയെ കസ്റ്റഡിയിലെടുത്തത്.
Read Also: തളിക്കുളം ബാറിലെ കൊലപാതകം; 6 പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും