Sat, Oct 18, 2025
35 C
Dubai
Home Tags News From Malabar

Tag: News From Malabar

കണ്ണൂരിൽ പാചക വാതകം ചോർന്ന് തീപിടിത്തം; നാലുപേർക്ക് പൊള്ളലേറ്റു

കണ്ണൂർ: പഴയങ്ങാടിയിൽ പാചക വാതകം ചോർന്നുണ്ടായ തീപിടിത്തത്തിൽ നാല് ഇതര സംസ്‌ഥാന തൊഴിലാളികൾക്ക് പൊള്ളലേറ്റു. രണ്ടാളുടെ നില ഗുരുതരമാണ്. ഒഡിഷ കുർദ് സ്വദേശികളായ ശിവ ബഹ്‌റ (35), നിഗം ബഹ്‌റ (40), സുഭാഷ്...

കണ്ണൂരിൽ നടുറോഡിൽ സ്‌ഫോടനം; വീടുകളുടെ ജനൽചില്ലുകൾ തകർന്നു

കൂത്തുപറമ്പ്: കണ്ണൂർ പാട്യം മൗവഞ്ചേരി പീടികയിൽ നടുറോഡിൽ സ്‌ഫോടനം. സമീപത്തെ രണ്ടു വീടുകളുടെ ജനൽചില്ലുകൾ തകർന്നു. ഇന്ന് പുലർച്ചെ 12.15നായിരുന്നു സംഭവം. പടക്കമാണോ ബോംബാണോ പൊട്ടിയതെന്ന് പോലീസ് പരിശോധിക്കുകയാണ്. സ്‌ഫോടക വസ്‌തുക്കളും റോഡിലെ...

മലപ്പുറത്ത് സ്‌കൂളിൽ ആർഎസ്എസ് ഗണഗീതം പാടി കുട്ടികൾ; പ്രതിഷേധം

തിരൂർ: മലപ്പുറം തിരൂരിൽ സ്‌കൂളിൽ കുട്ടികൾ ആർഎസ്എസ് ഗണഗീതം പാടിയതിൽ പ്രതിഷേധം ശക്‌തമാകുന്നു. തിരൂർ ആലത്തിയൂർ കെഎച്ച്എംഎച്ച്എസ് സ്‌കൂളിലാണ് ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിന് കുട്ടികൾ ഗണഗീതം പാടിയത്. എന്നാൽ, കുട്ടികൾ പാടാൻ തീരുമാനിച്ച ഗാനങ്ങൾ മുൻകൂട്ടി...

ഓണാഘോഷത്തിനിടെ മദ്യപാനം; അവശനായ വിദ്യാർഥി ചികിൽസയിൽ

കോഴിക്കോട്: നാദാപുരത്ത് സ്‌കൂളിൽ ഓണാഘോഷത്തിനിടെ മദ്യപിച്ച് അവശനായ വിദ്യാർഥി ആശുപത്രിയിൽ ചികിൽസയിൽ. നാദാപുരം മേഖലയിലെ ഗവ.പ്ളസ് ടു വിദ്യാർഥിയായ 17 വയസുകാരനാണ് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നത്. സ്‌കൂളിലെ ഓണാഘോഷത്തിനിടെ കുറച്ച് വിദ്യാർഥികൾ...

റെയിൽവേ ലൈനിൽ വിദ്യാർഥികളുടെ ഫോട്ടോഷൂട്ട്; ആശങ്കയുമായി നാട്ടുകാർ

കോഴിക്കോട്: തിരക്കേറിയ റെയിൽവേ ലൈനിൽ നിന്ന് ഫോട്ടോഷൂട്ട് നടത്തുന്നതിന് നിരന്തരമായി വിദ്യാർഥികൾ എത്തുന്നതിൽ ആശങ്കയുമായി നാട്ടുകാർ. സിഎച്ച് ഓവർ ബ്രിഡ്‌ജിന് സമീപത്തെ റെയിൽവേ ട്രാക്കിലാണ് സമീപത്തെ സ്‌കൂളുകളിലെ വിദ്യാർഥികൾ ഫോട്ടോഷൂട്ടിന് എത്തുന്നത്. ഇത്...

സഹോദരിമാരുടെ കൊലപാതകം; ഒളിവിലായിരുന്ന സഹോദരനും മരിച്ച നിലയിൽ

കോഴിക്കോട്: ചേവായൂരിനടുത്ത് കരിക്കാംകുളം ഫ്ളോറിക്കൽ റോഡിലെ വാടകവീട്ടിൽ വയോധികരായ സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ ഒളിവിൽപ്പോയ സഹോദരനും മരിച്ചു. പ്രമോദിനെയാണ് (60) ഇന്നലെ തലശ്ശേരിയിലെ ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തിയത്....

സഹോദരിമാർ വീടിനുള്ളിൽ മരിച്ച നിലയിൽ; സഹോദരനെ കാണാനില്ല

കോഴിക്കോട്: ചേവായൂരിനടുത്ത് കരിക്കാംകുളം ഫ്ളോറിക്കൽ റോഡിലെ വാടകവീട്ടിൽ വയോധികരായ സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തി. മൂഴിക്കൽ മൂലക്കണ്ടി ശ്രീജയ (71), പുഷ്‌പലത (66) എന്നിവരെയാണ് മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ സഹോദരൻ...

കനത്തമഴ, മലവെള്ളപ്പാച്ചിൽ; പതങ്കയത്ത് കാണാതായ വിദ്യാർഥിക്കായുള്ള തിരച്ചിൽ ഇന്നും വിഫലം

കോഴിക്കോട്: കോടഞ്ചേരി ഇരുവഞ്ഞിപ്പുഴയിലെ പതങ്കയം വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിക്കായി നടത്തിയ തിരച്ചിൽ ഇന്നും വിഫലം. മഴ കനത്തതോടെ വൈകീട്ട് നാലുമണിയോടെ തിരച്ചിൽ അവസാനിപ്പിച്ചു. മഞ്ചേരിയിൽ നിന്ന് വന്ന ആറംഗ സംഘത്തിൽപ്പെട്ട പ്ളസ് വൺ...
- Advertisement -