Tag: News From Malabar
ഉമ്മിനിയിൽ തള്ളപ്പുലി ഉപേക്ഷിച്ച പുലികുഞ്ഞ് ചത്തു
പാലക്കാട്: ഉമ്മിനിയിൽ തള്ളപ്പുലി ഉപേക്ഷിച്ച പുലികുഞ്ഞ് ചത്തു. തൃശൂർ അകമലയിലെ വനംവകുപ്പിന്റെ ചികിൽസാ കേന്ദ്രത്തിൽ പരിചരണത്തിൽ ആയിരുന്നു പുലി കുട്ടി. ആന്തരിക രക്‌തസ്രാവം ആണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇന്ന് ഉച്ചക്ക് ശേഷമാണ്...
വകുപ്പുകൾ തമ്മിൽ ഏകോപനമില്ല; ഒറ്റപ്പാലം താലൂക്ക് വികസന സമിതി യോഗത്തിൽ വിമർശം
പാലക്കാട്: ഒറ്റപ്പാലം താലൂക്കിൽ സർക്കാരിന്റെ വിവിധ വകുപ്പുകൾ തമ്മിൽ ഏകോപനമില്ലെന്ന് വിമർശം. നടപ്പിലാക്കണ്ടേ വിവിധ പദ്ധതികളിലും നടപടിക്രമങ്ങളും വകുപ്പുകൾ തമ്മിൽ ഏകോപനം ഇല്ലെന്നാണ് ഒറ്റപ്പാലം താലൂക്ക് വികസന സമിതി യോഗത്തിൽ വിമർശനം ഉയർന്നത്....
പഞ്ചായത്ത് ഓഫിസ് ജീവനക്കാരെ ആക്രമിച്ചു; സിപിഎം പ്രവർത്തകന് എതിരെ കേസ്
മലപ്പുറം: പഞ്ചായത്ത് ഓഫിസിലെ ജീവനക്കാരെ ആക്രമിച്ച കേസിൽ സിപിഎം പ്രവർത്തകനെതിരെ പോലീസ് കേസെടുത്തു. ആലത്തിയൂർ സ്വദേശി വേലായുധനെതിരെയാണ് തിരൂർ പോലീസ് കേസെടുത്തത്. തൃപ്രങ്ങാട് ഗ്രാമപഞ്ചായത്ത് ജീവനക്കാരെ ആക്രമിച്ച സംഭവത്തിലാണ് പോലീസ് കേസ്. വെള്ളിയാഴ്‌ചയാണ്...
കണ്ണൂരിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു
കണ്ണൂർ: കണ്ണൂരിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. കണ്ണൂർ കറ്റ്യാട് പുത്തലത്ത് ഗോവിന്ദൻ (95) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ 6.30ന് പ്രഭാത സവാരിക്കിടെ വീടിന്റെ സമീപത്ത് വെച്ചാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്.
കാട്ടുപോത്തിന്റെ...
3 മണിക്കൂർ പ്രയത്‌നം; കടൽഭിത്തിക്ക് ഇടയിൽ കുടുങ്ങിയ 8 വയസുകാരനെ രക്ഷപ്പെടുത്തി
കോഴിക്കോട്: മൂന്ന് മണിക്കൂർ നീണ്ട പ്രയത്‌നത്തിനൊടുവിൽ ചോറോട് പഞ്ചായത്തിലെ മുട്ടുങ്ങൽ ബീച്ചിൽ തകർന്ന കടൽഭിത്തിയുടെ കല്ലുകൾക്കിടയിൽ കുടുങ്ങിയ 8 വയസുകാരനെ രക്ഷപ്പെടുത്തി. മുട്ടുങ്ങൽ വരാന്റെ തയ്യിൽ ഷാഫിയുടെയും മുബീനയുടെയും മകൻ സിയാസ് ആണ്...
വടകരയിൽ കടൽഭിത്തിയിൽ എട്ട് വയസുകാരൻ കുടുങ്ങി; രക്ഷാപ്രവർത്തനം തുടരുന്നു
കോഴിക്കോട്: വടകരയിൽ കടപ്പുറത്തെ കരിങ്കല്ലിനുള്ളിൽ എട്ട് വയസുകാരൻ കുടുങ്ങി. കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമം തുടരുകയാണ്. വരാന്റെ തയ്യിൽ മുബീനയുടെ മകൻ ഷിയാസാണ് കരിങ്കല്ലിനുള്ളിൽ അകപ്പെട്ടത്. വടകര മുട്ടുങ്ങൽ കക്കാട്ട് പള്ളിക്ക് സമീപത്തെ കടൽക്കരയിലെ...
രൂപമാറ്റം വരുത്തിയ ജീപ്പുമായി വിദ്യാർഥികളുടെ കറക്കം; പിടികൂടി മോട്ടോർ വാഹന വകുപ്പ്
മലപ്പുറം: രൂപമാറ്റം വരുത്തിയ ജീപ്പുമായി കറങ്ങിയ വിദ്യാർഥികളെ പിടികൂടി മോട്ടോർ വാഹന വകുപ്പ്. കോട്ടക്കൽ കോളേജ് പടിയിലെ സ്വകാര്യ സ്‌ഥാപനത്തിലെ വിദ്യാർഥികളാണ് രൂപമാറ്റം വരുത്തിയ ജീപ്പുമായി കറങ്ങിയടിച്ചത്. തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ്...
ആൾതാമസമില്ലാത്ത വീടുകൾ കുത്തിപൊളിച്ചു കവർച്ച; മോഷ്‌ടാവ് പിടിയിൽ
മലപ്പുറം: രണ്ട് വർഷമായി ജില്ലയിലെ വിവിധ സ്‌ഥലങ്ങളിൽ ആൾതാമസമില്ലാത്ത വീടുകൾ കുത്തിപൊളിച്ചു കവർച്ച നടത്തിയിരുന്ന മോഷ്‌ടാവ് പിടിയിൽ. തൃശൂർ അണ്ടത്തോട് ചെറായിതോട്ടുങ്ങൽ ഷജീറിനെയാണ് (37) മഞ്ചേരി പോലീസ് അറസ്‌റ്റ് ചെയ്‌തത്. രണ്ടാഴ്‌ച മുൻപ്...





































