വടകരയിൽ കടൽഭിത്തിയിൽ എട്ട് വയസുകാരൻ കുടുങ്ങി; രക്ഷാപ്രവർത്തനം തുടരുന്നു

By Trainee Reporter, Malabar News
Eight-year-old boy trapped in coastal granite in Vadakara
Ajwa Travels

കോഴിക്കോട്: വടകരയിൽ കടപ്പുറത്തെ കരിങ്കല്ലിനുള്ളിൽ എട്ട് വയസുകാരൻ കുടുങ്ങി. കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമം തുടരുകയാണ്. വരാന്റെ തയ്യിൽ മുബീനയുടെ മകൻ ഷിയാസാണ് കരിങ്കല്ലിനുള്ളിൽ അകപ്പെട്ടത്. വടകര മുട്ടുങ്ങൽ കക്കാട്ട് പള്ളിക്ക് സമീപത്തെ കടൽക്കരയിലെ കരിങ്കല്ലിനിടയിലാണ് കുട്ടി അകപ്പെട്ടത്.

നിലവിൽ കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ല. എന്നാൽ, കല്ലുകൾ മാറ്റിയാൽ മാത്രമേ കുട്ടിയെ പുറത്തെടുക്കാൻ കഴിയുകയുള്ളൂ. ഫയർഫോഴ്‌സും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തുകയാണ്. മൂന്ന് മണിക്കൂറിലേറെയായി രക്ഷാപ്രവർത്തനം തുടരുകയാണ്. കുട്ടി കളിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.

Most Read: അസമിൽ 5 അൽഖ്വയ്ദ ഭീകരർ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE