അസമിൽ 5 അൽഖ്വയ്ദ ഭീകരർ പിടിയിൽ

By Team Member, Malabar News
Five Al Qaeda terrorists Were Arrested By Assam Police
Ajwa Travels

ന്യൂഡെൽഹി: അസമിൽ നിന്നും 5 അൽഖ്വയ്ദ ഭീകരരെ പോലീസ് പിടികൂടി. ഹൗലി, ബാർപേട്ട, കൽഗാച്ചിയ സ്‌റ്റേഷൻ പരിധിയിൽ നിന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്. അൽ ഖ്വയ്ദയുമായി ബന്ധമുള്ള ബംഗ്ളാദേശ് ജിഹാദി സംഘടനയുമായി ബന്ധമുള്ളവരാണ് പ്രതികളെന്ന് പോലീസ് വ്യക്‌തമാക്കി.

അസമിലെ സ്‌പെഷ്യൽ ബ്രാഞ്ച് നൽകിയ രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ്‌ പ്രതികളെ പിടികൂടിയത്. ബാർപേട്ട ജില്ലയിലെ യുവാക്കളെ തീവ്രവാദ സംഘടനയിൽ ചേരാനും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടത്താനും പ്രതികൾ പ്രേരിപ്പിച്ചു. ഇവരിൽ നിന്ന് കുറ്റകരമായ രേഖകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും പോലീസ് കണ്ടെടുക്കുകയും ചെയ്‌തിട്ടുണ്ട്‌.

Read also: ‘പെട്രോൾ ടാങ്ക് നിറയ്‌ക്കൂ, തിരഞ്ഞെടുപ്പ് ഓഫർ ഉടൻ അവസാനിക്കും’; രാഹുൽ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE