അൽഖ്വയിദ ഭീഷണി; രാജ്യത്ത് അതീവ ജാഗ്രത

By Staff Reporter, Malabar News
Representational image
Ajwa Travels

ന്യൂഡെൽഹി: പ്രവാചക നിന്ദാ വിവാദത്തിന്റെ പശ്‌ചാത്തലത്തിൽ ഇന്ത്യയിൽ ചാവേർ ഭീകരക്രമണം നടത്തുമെന്ന അൽഖ്വയിദ ഭീഷണിയെ തുടർന്ന് രാജ്യത്ത് അതീവ ജാഗ്രത. ഡെൽഹി, മുംബൈ, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ കനത്ത സുരക്ഷാ സംവിധാനം ഒരുക്കും. ഭീഷണിയുടെ അടിസ്‌ഥാനത്തിൽ സംസ്‌ഥാനങ്ങൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സുരക്ഷാക്രമീകരണങ്ങളും പരിശോധനയും വ്യാപകമാക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദ്ദേശിച്ചു. ഡെൽഹി, മുംബൈ, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ആക്രമണം നടത്തുമെന്നാണ് അൽഖ്വയിദയുടെ ഭീഷണി. അൽഖ്വയിദ ഇൻ സബ്‌കൊണ്ടിനെന്റ് എന്ന പേരിൽ പുറത്തു വിട്ട കത്തിലൂടെയാണ് ഭീഷണി. പ്രവാചകനെ അവഹേളിച്ചവരെ വധിക്കുമെന്ന് കത്തിൽ ഭീഷണിയുണ്ട്.

സ്വന്തം ശരീരത്തിലും കുഞ്ഞുങ്ങളുടെ ശരീരത്തിലും സ്‍ഫോടക വസ്‌തുക്കൾ വച്ചു കെട്ടി ആക്രമണം നടത്തും എന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്. പരിതപിച്ചത് കൊണ്ടോ, അപലപിച്ചത് കൊണ്ടോ വിഷയം അവസാനിക്കില്ലെന്നും, എത്ര സുരക്ഷ ഒരുക്കിയാലും രക്ഷപ്പെടാൻ ആകില്ലെന്നും കത്തിൽ പറയുന്നുണ്ട്.

Read Also: കാർത്തി ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഇന്ന് ഡെൽഹി ഹൈക്കോടതി പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE