പ്രവാചക നിന്ദ സ്‌ഥിരമാക്കിയ ജോഷി തോമസ് ഇടുക്കിയില്‍ അറസ്‌റ്റിൽ

By Central Desk, Malabar News
Joshi Thomas, who confirmed the blasphemy of the Prophet, was arrested in Idukki
Ajwa Travels

ഇടുക്കി: സാമൂഹിക മാദ്ധ്യമങ്ങൾ വഴി പ്രവാചക നിന്ദ സ്‌ഥിരമാക്കിയ ഇടുക്കി അടിമാലി ഇരുന്നൂറേക്കര്‍ സ്വദേശി കിഴക്കേക്കര വീട്ടില്‍ ജോഷി തോമസ് അറസ്‌റ്റിൽ. ഫേസ്ബുക് വഴിയാണ് ഇയാൾ പ്രവാചക നിന്ദ നടത്തിയത്.

അലൂമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയായ ജോഷി തോമസ് (39) സമൂഹ മാദ്ധ്യമങ്ങള്‍ വഴി ഇതര മതസ്‌ഥരെയും അവഹേളിക്കല്‍ പതിവാക്കിയിരുന്നു. പ്രവാചകനെതിരെ ഇദ്ദേഹം ദിവസങ്ങള്‍ക്ക് മുമ്പ് ഫേസ്ബുക്ക് പോസ്‌റ്റിട്ടിരുന്നു. ഇതിനെതിരെ വലിയ വിമര്‍ശനമുണ്ടാകുകയും നിരവധി പേര്‍ പോസ്‌റ്റിന്‌ കീഴില്‍ ഇത് പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.

ജോഷി തോമസ് ഇത് അവഗണിച്ചതോടെയാണ് ചിലവിശ്വാസികൾ പോലീസില്‍ പരാതി നൽകിയത്. ഒളിവില്‍പോയ പ്രതിയെ അടിമാലി സിഐ ക്‌ളീറ്റസ് കെ ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്‌റ്റ് ചെയ്‌തത്‌. ഇയാളുടെ പ്രൊഫൈലില്‍ ഇതര മത വിഭാഗങ്ങളുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന നിരവധി പോസ്‌റ്റുകൾ കണ്ടെത്തിയതായി അധികൃതർ പറഞ്ഞു.

Most Read: ബിജെപി പ്രചരിപ്പിക്കുന്ന ‘ഡെൽഹി മദ്യ കുംഭകോണം’ എന്താണെന്ന് മനസിലായിട്ടില്ല: കെജ്‍രിവാൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE