പ്രമേഹ രോഗികൾക്കും കഴിക്കാം ഈ പഴങ്ങൾ

By Team Member, Malabar News
Fruits Also For Diabetes Patients
Ajwa Travels

പ്രമേഹ രോഗികൾ മധുരം കഴിക്കരുതെന്നാണ് പൊതുവെ പറയുന്നത്. അതിനാൽ തന്നെ ഇത്തരക്കാർ പഞ്ചസാര, ബ്രൗൺ ഷുഗർ കൂടാതെ കാർബണേറ്റഡ് പാനീയങ്ങൾ, പാക്കറ്റിൽ ലഭ്യമായ മധുരപാനീയങ്ങൾ എന്നിവ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. പക്ഷേ മിക്ക പ്രമേഹ രോഗികൾക്കും മധുരം കഴിക്കാനും, പഴ വർഗങ്ങൾ കഴിക്കാനും വളരെയധിനം ഇഷ്‌ടവുമാണ്. അതിനാൽ തന്നെ പ്രമേഹ രോഗികൾക്കും കഴിക്കാൻ സാധിക്കുന്ന ചില പഴങ്ങൾ നമുക്ക് പരിചയപ്പെടാം.

പഴങ്ങളിൽ നാച്വറൽ ആയ ഷുഗർ ആണുള്ളത്. നാരുകൾ ധാരാളം അടങ്ങിയ, പോഷകങ്ങൾ ഏറെയുള്ള ഗ്‌ളൈസെമിക് മൂല്യം ഏറെ കുറഞ്ഞ പഴങ്ങൾ പ്രമേഹ രോഗികൾക്കും കഴിക്കാവുന്നതാണ്. അത്തരത്തിൽ പ്രമേഹ രോഗികൾക്കും കഴിക്കാവുന്ന പഴങ്ങളിൽ ചിലത് ഇവയാണ്.

മാതളം

ആരോഗ്യം പ്രധാനം ചെയ്യുന്നതിൽ മുൻപന്തിയിൽ ഉള്ള ഒരു പഴമാണ് മാതളം. ഒരു മാതളപ്പഴത്തിൽ 7 ഗ്രാം ഫൈബറും, 23.8 ഗ്രാം ഷുഗറും ആണുള്ളത്. കൂടാതെ പ്രതിരോധ ശക്‌തിയേകുന്ന വൈറ്റമിൻ സി 30 മില്ലിഗ്രാം മാതളത്തിൽ അടങ്ങിയിട്ടുണ്ട്. ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷണമേകുന്ന മൂന്നിനം ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ മാതളം പ്രമേഹ രോഗികൾക്കും കഴിക്കാവുന്നതാണ്.

മുന്തിരി

നാരുകൾ വളരെ കുറഞ്ഞ മുന്തിരിയിൽ 23.4 ഗ്രാം ഷുഗറാണുള്ളത്. കൂടാതെ ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമായ മുന്തിരി ഹൃദയത്തെയും സംരക്ഷിക്കുന്നു.

വാഴപ്പഴം

പ്രമേഹ രോഗികൾക്കും കഴിക്കാൻ കഴിയുമെങ്കിലും ഒരു വാഴപ്പഴത്തിൽ കൂടുതൽ ഒരു ദിവസം പ്രമേഹ രോഗികൾ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം. പൊട്ടാസ്യം ധാരാളമടങ്ങിയ വാഴപ്പഴത്തിൽ 18.3 ഗ്രാം ഷുഗറാണ് അടങ്ങിയിട്ടുള്ളത്. രക്‌തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് തടയാൻ വാഴപ്പഴം മാത്രമായി കഴിക്കാതെ ഫൈബറും പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയ ഭക്ഷണത്തോടൊപ്പം വാഴപ്പഴം കഴിച്ചാല്‍ മതി മതിയാകും.

ഓറഞ്ച്

വൈറ്റമിൻ സി ധാരാളമടങ്ങിയ പഴമാണ് ഓറഞ്ച്. ഇത് പതിവായി കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർധിക്കാൻ സഹായിക്കും. 16.8 ഗ്രാം ഷുഗറാണ് ഓറഞ്ചിൽ അടങ്ങിയിരിക്കുന്നത്. അതിനാൽ തന്നെ പ്രമേഹ രോഗികൾ അമിതമായി കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

സ്‌ട്രോബറി

7.4 ഗ്രാം ഷുഗർ മാത്രമാണ് സ്ട്രോബറിയിൽ അടങ്ങിയിട്ടുള്ളത്. കൂടാതെ വൈറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ള സ്‌ട്രോബറിയിൽ ഷുഗർ കണ്ടന്റ് വളരെ കുറവായതിനാൽ പ്രമേഹ രോഗികൾക്ക് കഴിക്കാവുന്നതാണ്.

ഓർക്കുക: ആരോഗ്യ സംബന്ധമായ വാർത്തകളിൽ പറയുന്ന കാര്യങ്ങൾ അംഗീകൃത ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായം തേടാതെ സ്വയം ചെയ്യാൻ പാടുള്ളതല്ല.

Read also: അമിത വണ്ണം കുറയ്‌ക്കാൻ കറ്റാർ വാഴ ജ്യൂസ്; തയ്യാറാക്കുന്ന വിധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE