അമിത വണ്ണം കുറയ്‌ക്കാൻ കറ്റാർ വാഴ ജ്യൂസ്; തയ്യാറാക്കുന്ന വിധം

By Team Member, Malabar News
Alovera Gel Juice For Reducing Over Weight
Ajwa Travels

സൗന്ദര്യ സംരക്ഷണത്തിനൊപ്പം അമിത വണ്ണം കുറയ്‌ക്കുന്നതിനും കറ്റാർ വാഴ സഹായിക്കും. വൈറ്റമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുള്ള കറ്റാർ വാഴ ഉദരപ്രശ്‌നം മുതല്‍ പ്രമേഹം വരെ പലവിധ പ്രശ്‌നങ്ങള്‍ക്കുമുള്ള ഔഷധമാണ്. സോപ്പ്, ഷാംപൂ തുടങ്ങിയ സൗന്ദര്യ സംരക്ഷണ വസ്‌തുക്കളിൽ ഒഴിച്ചുകൂടാനാവാത്ത ഈ സസ്യം വീടുകളിൽ വളരെ എളുപ്പത്തിൽ നട്ടുവളർത്താനും സാധിക്കും.

ദിവസവും വെറും വയറ്റിൽ ഓരോ ഗ്ളാസ് കറ്റാർ വാഴ ജ്യൂസ് കുടിക്കുന്നത് അമിത വണ്ണം കുറച്ച് ശരീരം ഫിറ്റാക്കി നിലനിർത്താൻ സഹായിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോള്‍സ് ആന്റിഓക്‌സിഡന്റ് സമ്പുഷ്‌ടമാണ്. ഇത് ചയാപചയവും, ദഹന സംവിധാനവും മെച്ചപ്പെടുത്താനും, പേശിവേദന, സന്ധിവേദന എന്നിവ ഇല്ലാതാക്കാനും സഹായിക്കും.

കറ്റാർ വാഴയുടെ ജ്യൂസ് തയ്യാറാക്കാനായി ഇതിന്റെ തണ്ട് ഫ്രഷായി പൊട്ടിച്ചെടുത്ത് മുറിച്ചെടുക്കുക. ശേഷം ഈ തണ്ടിൽ നിന്നും ജെൽ എടുക്കുക. തൊലിക്ക് കയ്‌പ് രുചി ആയതിനാൽ അത് കളഞ്ഞ് ജെൽ മാത്രം എടുക്കാൻ ശ്രദ്ധിക്കണം. ഈ ജെല്ലിലേക്ക് രണ്ട് കഷ്‌ണം ഇഞ്ചിയും അര ടീസ്‌പൂണ്‍ ചെറുനാരങ്ങ നീരും കുറച്ച് വെള്ളവും ചേര്‍ത്ത് മിക്‌സിയിൽ അടിച്ചെടുക്കുക. ശേഷം അരിച്ച് തേനോ പഞ്ചസാരയോ ചേർത്ത് കഴിക്കാവുന്നതാണ്.

Read also: അറിയാം വഴുതനങ്ങയുടെ ആരോഗ്യ ഗുണങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE