നാം കഴിക്കുന്ന പച്ചക്കറികളിൽ ഓരോന്നും നമ്മുടെ ആരോഗ്യത്തിന് പലവിധത്തിലുള്ള ഗുണങ്ങൾ നൽകുന്നവയാണ്. ഓരോ തരം പച്ചക്കറിക്കുമുള്ള ആരോഗ്യഗുണങ്ങൾ ഓരോ തരത്തിലായിരിക്കും. അവയിൽ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് വഴുതനങ്ങ. കറിയായും, മസാലയായും ഫ്രൈ ആയുമെല്ലാം നാം പല വിഭവങ്ങളൊരുക്കുന്ന പച്ചക്കറിയാണ് വഴുതനങ്ങ. വഴുതനങ്ങ കഴിക്കുന്നതിലൂടെയുള്ള പ്രധാനപ്പെട്ട ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
- പൊള്ളലേറ്റ പരിക്ക്, അരിമ്പാറ- പാലുണ്ണി പോലുള്ള പ്രശ്‌നങ്ങള്‍, അണുബാധകള്‍, ഗ്യാസ്ട്രൈറ്റിസ്- സ്‌റ്റൊമറ്റൈറ്റിസ് പോലുള്ള രോഗങ്ങള്‍ എന്നിവക്കെല്ലാം ആശ്വാസം നൽകാൻ സാധിക്കും.
- ഗ്‌ളൈക്കോള്‍- ആല്‍ക്കലൈഡ്സ്, ആന്റി ഓക്‌സിഡന്റ്, വൈറ്റമിന്‍ എന്നിവ വഴുതനങ്ങയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങൾ നൽകുന്നുണ്ട്.
Read also: രാത്രിയിലെ വിശപ്പ് അകറ്റാൻ ഇവ പരീക്ഷിക്കാം
- വണ്ണം കുറക്കാൻ ശ്രമിക്കുന്നവർക്ക് ഡയറ്റിലും വഴുതനങ്ങ ഉൾപ്പെടുത്താവുന്നതാണ്. ഫൈബർ ഏറെയുള്ള വഴുതനങ്ങയിൽ കലോറി കുറവായതാണ് വണ്ണം കുറയ്‌ക്കാൻ സഹായിക്കുന്നത്.
- വഴുതനങ്ങയിൽ അടങ്ങിയിട്ടുള്ള അയൺ വളർച്ചയെ തടയുന്നതിന് ഏറെ സഹായകരമാണ്. അതിനാൽ തന്നെ ഗർഭിണികൾ വഴുതനങ്ങ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
- വഴുതനങ്ങക്ക് തലച്ചോറിനെ ഉദ്ദീപിപ്പിക്കാനുള്ള ശേഷിയുണ്ട്. അതിനാൽ തന്നെ ഓര്‍മ ശക്‌തി വര്‍ധിപ്പിക്കാനും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്താനും ഇത് സഹായിക്കുന്നുണ്ട്. കൂടാതെ ബ്രെയിൻ ട്യൂമറിനെ ചെറിയൊരു പരിധി വരെ ചെറുത്തുനിൽക്കാനും വഴുതനങ്ങക്ക് കഴിയുമെന്നും പഠനങ്ങൾ വ്യക്‌തമാക്കുന്നുണ്ട്.
ഓർക്കുക: ആരോഗ്യ സംബന്ധമായ വാർത്തകളിൽ പറയുന്ന കാര്യങ്ങൾ അംഗീകൃത ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായം തേടാതെ സ്വയം ചെയ്യാൻ പാടുള്ളതല്ല.
Read also: മൂത്രത്തിൽ കല്ല്; വരാതിരിക്കാൻ ഇവ ശ്രദ്ധിക്കാം