രാത്രിയിലെ വിശപ്പ് അകറ്റാൻ ഇവ പരീക്ഷിക്കാം

By Team Member, Malabar News
Food To Resist The Hungry In Nights
Ajwa Travels

രാത്രികാലങ്ങളിലെ വിശപ്പ് നിങ്ങളെ അലട്ടുന്നുണ്ടോ? പല കാരണങ്ങൾ കൊണ്ട് രാത്രി വൈകി കിടക്കുന്ന ആളുകൾക്ക് മിതമായ ഭക്ഷണം കൊണ്ട് ഈ വിശപ്പിനെ അകറ്റി നിർത്താൻ സാധിച്ചെന്ന് വരില്ല. എന്നാൽ രാത്രികാലങ്ങളിൽ മിതമായ ഭക്ഷണം കഴിക്കേണ്ടത് അമിതവണ്ണം ഒഴിവാക്കാൻ അത്യാവശ്യവുമാണ്. ഈ സാഹചര്യത്തിൽ രാത്രിയിലെ വിശപ്പിനെ അകറ്റാൻ സഹായിക്കുന്ന ചില ഭക്ഷണ സാധനങ്ങൾ പരിചയപ്പെടാം.

ഗ്രീക്ക് യോഗർട്ട്

ഉയർന്ന തോതിലുള്ള പ്രോട്ടീനും, കുറഞ്ഞ അളവിലുള്ള പഞ്ചസാരയുമാണ് യോഗർട്ടിന്റെ പ്രത്യേകത. ഇത് കഴിക്കുന്നതിലൂടെ വയർ നിറഞ്ഞ പ്രതീതി ഉണ്ടാക്കുകയും, ശരീരത്തിലെ കൊഴുപ്പിനെ കത്തിക്കാൻ സഹായിക്കുകയും ചെയ്യും.

ബ്രഡ് ആൻഡ് പീനട്ട് ബട്ടർ

പീനട്ട് ബട്ടറിൽ അടങ്ങിയിട്ടുള്ള ട്രിപ്റ്റോഫാൻ ഉറക്കം വരാൻ സഹായിക്കുന്ന ഒരു പ്രോട്ടീനാണ്. അതിനാൽ തന്നെ ഇത് കഴിക്കുന്നതിലൂടെ രാത്രികാലങ്ങളിൽ അലട്ടുന്ന വിശപ്പ് ഒരു പരിധി വരെ അകറ്റാം. കൂടാതെ കൊഴുപ്പിനെ കത്തിച്ച് പേശികളുടെ വളർച്ചക്കും ഇത് സഹായിക്കുന്നുണ്ട്.

കോട്ടേജ് ചീസ്

രാത്രി മുഴുവനും വയർ നിറഞ്ഞിരിക്കുന്ന പ്രതീതി ഉണ്ടാക്കാൻ സഹായിക്കുന്ന ഒന്നാണ് കോട്ടേജ് ചീസ്. വിശപ്പ് അകറ്റുന്നതിനൊപ്പം പ്രോട്ടീൻ റിച്ചായ ഈ ഭക്ഷണം പേശികളുടെ വളർച്ചക്കും സഹായിക്കും.

വാഴപ്പഴം

പീനട്ട് ബട്ടറിൽ അടങ്ങിയിട്ടുള്ള ട്രിപ്റ്റോഫാൻ ധാരാളം അടങ്ങിയിട്ടുള്ള മറ്റൊന്നാണ് വാഴപ്പഴം. അതിനാൽ തന്നെ രാത്രികാലങ്ങളിൽ വാഴപ്പഴം കഴിച്ചിട്ട് കിടക്കുന്നത് ഉറക്കം ലഭിക്കാനും, അമിതമായ വിശപ്പ് അകറ്റാനും സഹായിക്കും.

പ്രോട്ടീൻ ഷേക്ക്

രാത്രിയിൽ വിശപ്പ് സഹിക്കാൻ കഴിയാതെ ഉറക്കം നഷ്‌ടപ്പെടുന്നവർക്ക് ആരോഗ്യകരമായ ഒരു ബദൽ ഭക്ഷണമാണ് പ്രോട്ടീൻ ഷേക്ക്. ഇത് ഉറക്കത്തെ നിയന്ത്രിക്കാനും, പേശികളുടെ വളർച്ചക്കും സഹായിക്കും. ജിമ്മിൽ പോകുന്ന ആളുകളുടെയും പ്രിയപ്പെട്ട വിഭവമാണ് പ്രോട്ടീൻ ഷേക്ക്.

Read also: ശരീരഭാരം കുറയ്‌ക്കാൻ പെരുംജീരകം; ആരോഗ്യഗുണങ്ങൾ ഏറെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE