പ്രവാചക നിന്ദ; നുപൂർ ശർമയുടെ അറസ്‌റ്റ് സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി

By Desk Reporter, Malabar News
blasphemy of the prophet; The Supreme Court stayed the arrest of Nupur Sharma
Ajwa Travels

ന്യൂഡെൽഹി: പ്രവാചകനിന്ദാ വിഷയത്തില്‍ രജിസ്‌റ്റർ ചെയ്‌ത കേസുകളില്‍ ബിജെപി മുന്‍വക്‌താവ്‌ നുപൂർ ശര്‍മയുടെ അറസ്‌റ്റ് സുപ്രീം കോടതി താല്‍കാലികമായി തടഞ്ഞു. അറസ്‌റ്റ് തടയണമെന്നും വിഷയത്തില്‍, രാജ്യത്തിന്റെ പലഭാഗത്തായി തനിക്കെതിരെ രജിസ്‌റ്റർ ചെയ്‌തിരിക്കുന്ന എഫ്ഐആറുകള്‍ ഒന്നായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടാണ് നുപൂർ സുപ്രീം കോടതിയെ സമീപിച്ചത്.

ഹരജിയില്‍ അടുത്തവാദം കേള്‍ക്കുന്നതുവരെ നുപൂറിനെ അറസ്‌റ്റ് ചെയ്യരുതെന്ന് കോടതി നിർദ്ദേശിക്കുകയായിരുന്നു. നുപൂറിന് എതിരെ രജിസ്‌റ്റർ ചെയ്‌തിരിക്കുന്ന എഫ്ഐആറുകള്‍ ഒന്നാക്കുന്നതില്‍ അഭിപ്രായം അറിയിക്കാന്‍ വിവിധ സംസ്‌ഥാനങ്ങളോട് കോടതി നിർദ്ദേശിച്ചു. ഡെൽഹി, കര്‍ണാടക, തെലങ്കാന, പശ്‌ചിമ ബംഗാള്‍, കര്‍ണാടക, ഉത്തര്‍ പ്രദേശ്, ജമ്മു കശ്‌മീർ, അസം എന്നീ സംസ്‌ഥാനങ്ങളോടാണ് സുപ്രീം കോടതി അഭിപ്രായം ആരാഞ്ഞിരിക്കുന്നത്.

വിവിധ സംസ്‌ഥാനങ്ങളില്‍ രജിസ്‌റ്റർ ചെയ്‌തിരിക്കുന്ന ഒന്‍പത് എഫ്ഐആറുകള്‍ ഒന്നായി പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട നുപൂറിന്റെ ഹരജി ഓഗസ്‌റ്റ് 10ന് കോടതി പരിഗണിക്കും.

Most Read:  കൊല്ലം ജില്ലയിൽ നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE