‘പെട്രോൾ ടാങ്ക് നിറയ്‌ക്കൂ, തിരഞ്ഞെടുപ്പ് ഓഫർ ഉടൻ അവസാനിക്കും’; രാഹുൽ ഗാന്ധി

By News Desk, Malabar News
'Fill up the petrol tank, the election offer will end soon'; Rahul Gandhi
Representational Image
Ajwa Travels

ന്യൂഡെൽഹി: വാഹനങ്ങളിൽ ഉടൻ തന്നെ ഇന്ധനം നിറക്കാൻ ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദി സർക്കാരിന്റെ തിരഞ്ഞെടുപ്പ് ഓഫർ ഉടൻ തന്നെ അവസാനിക്കുമെന്നും രാഹുൽ പരിഹസിച്ചു. അഞ്ച് സംസ്‌ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് കോൺഗ്രസ് നേതാവിന്റെ പരിഹാസം.

‘പെട്രോള്‍ ടാങ്ക് ഉടന്‍ നിറയ്‌ക്കുക, മോദി സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് ഓഫര്‍ അവസാനിക്കാന്‍ പോകുന്നു’ രാഹുല്‍ ട്വീറ്റ് ചെയ്‌തു. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന് പിന്നാലെ ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇന്ധന വിലക്കയറ്റം ഇന്ത്യന്‍ വിപണിയില്‍ നിലവില്‍ ബാധിച്ചിരുന്നില്ല. തിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് ഇന്ധന വില ഉയരാത്തതെന്നാണ് വിലയിരുത്തപ്പെടുന്നത്.

അഞ്ച് സംസ്‌ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് മാര്‍ച്ച് ഏഴോടെ അവസാനിക്കും. മാര്‍ച്ച് പത്തിനാണ് ഫലം പുറത്ത് വരിക. മാര്‍ച്ച് ഏഴിന് ശേഷം രാജ്യത്ത് ഇന്ധന വില വർധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. രാജ്യത്ത് എണ്ണ വില റെക്കോര്‍ഡ് ഉയരത്തിലെത്തിയതിന് ശേഷം സര്‍ക്കാര്‍ വാറ്റ് വെട്ടികുറച്ചിരുന്നു. ശേഷം നാല് മാസത്തോളമായി രാജ്യത്തെ എണ്ണ വില മാറ്റമില്ലാതെ തുടരുകയാണ്.

Most Read: കതിരൂർ മനോജ് വധക്കേസ്; പ്രതികളുടെ ജാമ്യം ശരിവെച്ച് കോടതി, ഹരജി തള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE