പ്രവാചക നിന്ദ; ഇന്ത്യയിൽ ചാവേർ സ്‍ഫോടനം നടത്തുമെന്ന് അൽഖ്വയിദ

By Staff Reporter, Malabar News
'Simi' terrorist arrested in Delhi
Representational Image
Ajwa Travels

ന്യൂഡെൽഹി: പ്രവാചകനെതിരായ ബിജെപി നേതാക്കളുടെ പരാമര്‍ശത്തിന് പിന്നാലെ ഇന്ത്യയിലെ നാല് നഗരങ്ങളില്‍ സ്‍ഫോടനം നടത്തുമെന്ന് ഭീകരസംഘടനയായ അല്‍ഖ്വയിദ. ഡെല്‍ഹി, മുംബൈ, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ ചാവേര്‍ ബോംബ് സ്‍ഫോടനം നടത്തുമെന്നാണ് മുന്നറിയിപ്പ്. ‘പ്രവാചകന്റെ മഹത്വത്തിനായി പോരാടുക’ എന്ന് ആഹ്വാനം ചെയ്‌തെത്തിയ കത്തിലൂടെയാണ് സ്‍ഫോടനം നടത്തുമെന്ന മുന്നറിയിപ്പ്.

നമ്മുടെ പ്രവാചകനെ അവഹേളിക്കുന്നവരെ ഞങ്ങള്‍ കൊല്ലും. നമ്മുടെ പ്രവാചകനെ അപമാനിക്കാന്‍ തുനിയുന്നവരെ തകര്‍ക്കാന്‍ നമ്മുടെ ശരീരത്തിലും നമ്മുടെ കുട്ടികളുടെ ശരീരത്തിലും സ്‍ഫോടക വസ്‌തുക്കള്‍ കെട്ടും. കാവി ഭീകരര്‍ ഇനി ഡെല്‍ഹി, മുംബൈ, യുപി, ഗുജറാത്ത് എന്നിവിടങ്ങളില്‍ അവരുടെ അന്ത്യത്തിനായി കാത്തിരിക്കണം; കത്തില്‍ പറയുന്നു.

Read Also: പരിസ്‌ഥിതിലോല മേഖല; സുപ്രീം കോടതി ഉത്തരവ് ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതല യോഗം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE