Wed, Feb 4, 2026
29 C
Dubai
Home Tags News From Malabar

Tag: News From Malabar

പേരാമ്പ്രയിൽ അമ്മയും രണ്ട് മക്കളും തീകൊളുത്തി മരിച്ച നിലയിൽ

കോഴിക്കോട്: പേരാമ്പ്രയിൽ അമ്മയേയും രണ്ട് മക്കളേയും തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. പേരാമ്പ്ര മുളിയങ്ങലില്‍ പരേതനായ നടുക്കണ്ടി പ്രകാശന്റെ ഭാര്യ പ്രിയ (35), മക്കളായ പുണ്യ (13), നിവേദിത (4) എന്നിവരാണ് മരിച്ചത്....

സ്വകാര്യ വ്യക്‌തിയുടെ പറമ്പിൽ നിന്ന് നാടൻ ബോംബുകൾ കണ്ടെടുത്തു

കണ്ണൂർ: പെരിങ്ങാടിയിലെ സ്വകാര്യ വ്യക്‌തിയുടെ പറമ്പിൽനിന്ന്‌ അഞ്ച്‌ നാടൻ ബോംബുകൾ പോലീസ് കണ്ടെടുത്തു. കാടുപിടിച്ചുകിടന്ന പറമ്പിൽ നിന്നാണ് വ്യാഴാഴ്‌ച 12.30ഓടെ നാടൻ ബോംബുകൾ കണ്ടെടുത്തത്. വ്യാസമേറിയ പ്ളാസ്‌റ്റിക് പൈപ്പിനകത്ത് സൂക്ഷിച്ച ബോംബുകൾ പറമ്പിൽ കുഴിച്ചിട്ട...

കോഴിക്കോട് കോളറ സ്‌ഥിരീകരിച്ചു; യുവാവ് ചികിൽസയിൽ

കോഴിക്കോട്: ജില്ലയിൽ കോളറ സ്‌ഥിരീകരിച്ചു. കോർപറേഷൻ പരിധിയിൽ താമസിക്കുന്ന 37കാരനാണ് രോഗം സ്‌ഥിരീകരിച്ചത്‌. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ് ഇദ്ദേഹം. ആരോഗ്യനില തൃപ്‌തികരമാണ്. ഭാര്യയുടെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ചെന്നൈയിൽ പോയിരുന്നു. ഇതിന് ശേഷമാണ്...

പണവും മൊബൈൽ ഫോണും കവർന്ന കേസ്; രണ്ടുപേർ അറസ്‌റ്റിൽ

കോഴിക്കോട്: യാത്രക്കാരിൽ നിന്നും പണവും മൊബൈൽ ഫോണും കവർന്ന കേസിൽ രണ്ടുപേർ അറസ്‌റ്റിൽ. കോഴിക്കോട് അപ്‌സര തിയേറ്ററിന് സമീപത്ത് വെച്ച് കവർച്ച നടത്തിയ ചേളന്നൂർ പളളിപൊയിലുളള പുല്ലൂർ താഴം വാടകവീട്ടിൽ താമസിക്കുന്ന സാദിഖ്...

ചായക്കടയിൽ നിരോധിത ലഹരിവസ്‌തു വിൽപന; കടയുടമ അറസ്‌റ്റിൽ

വയനാട്: ചായക്കടയിൽ നിരോധിത ലഹരിവസ്‌തുക്കൾ വിൽപന നടത്തിയതിന് കടയുടമ അറസ്‌റ്റിൽ. സുൽത്താൻ ബത്തേരി ടൗണിൽ ബിഎസ്എൻഎൽ എക്‌സ്‌ചേഞ്ചിന് മുൻവശത്തായി പ്രവർത്തിക്കുന്ന പ്രകൃതി ടീ സ്‌റ്റാർ നടത്തിയ ചുണ്ടൻപറ്റ വീട്ടിൽ സ്‌കൂൾകുന്ന സ്വദേശി ഉമ്മർ...

പെർളടുക്കിയിലെ കൊല; പ്രതിയെ കോടതി റിമാൻഡ് ചെയ്‌തു

കാസർഗോഡ്: പെർളടുക്കിയിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് കൊളത്തൂർ കരക്കയടുക്കത്തെ എ അശോകനെ കോടതി റിമാൻഡ് ചെയ്‌തു. ബേഡകം പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം ഇന്നലെ കാസർഗോഡ് ജുഡീഷ്യൽ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ്...

മലപ്പുറത്ത് കഴുത്ത് മുറിഞ്ഞ് രക്‌തം വാർന്ന നിലയിൽ യുവാവിനെ കണ്ടെത്തി; അന്വേഷണം ഊർജിതമാക്കി

മലപ്പുറം: എടിഎം കൗണ്ടറിനുള്ളിൽ യുവാവിനെ കഴുത്ത് മുറിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കുറ്റിപ്പുറം നഗരത്തിലെ എടിഎം കൗണ്ടറിലാണ് കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെ യുവാവിനെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്....

കാട്ടാനകൾ റെയിൽവേ പാളങ്ങളിൽ ഇറങ്ങുന്നത് തടയാൻ നടപടി

പാലക്കാട്: പാലക്കാട്-കോയമ്പത്തൂർ റെയിൽവേ പാളങ്ങളിൽ കാട്ടാനകൾ ട്രെയിൻ തട്ടി അപകടത്തിൽപ്പെടുന്നത് തടയാൻ നടപടി. വിഷയത്തിൽ നടപടി സ്വീകരിക്കുന്നതിനായി വനംവകുപ്പും റെയിൽവേയും യോഗം ചേർന്നു. ആനകൾ പാളങ്ങളിലേക്ക് എത്തുന്നത് നേരത്തെ തിരിച്ചറിയുന്നതിനായി ഇരുഭാഗത്തേയും ഉദ്യോഗസ്‌ഥരുടെ...
- Advertisement -