Fri, Jan 23, 2026
17 C
Dubai
Home Tags News From Malabar

Tag: News From Malabar

പതങ്കയം കാണാനെത്തിയ യുവാവ് മുങ്ങിമരിച്ചു; ആക്ഷേപവുമായി നാട്ടുകാർ

കോഴിക്കോട്: ഇരവഴിഞ്ഞിപ്പുഴയിൽ യുവാവ് മുങ്ങിമരിച്ചു. മലപ്പുറത്ത് നിന്ന് ഇരവഴിഞ്ഞിപ്പുഴയിലെ പതങ്കയത്തെത്തിയ പത്തംഗ സംഘത്തിലുണ്ടായിരുന്ന വള്ളിക്കുന്ന് ആനങ്ങാടി തൂലിക്കൽ വീട്ടിൽ റമീസ് (20) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് മൂന്നുമണിയോടെയാണ് സംഭവം. പരപ്പനങ്ങാടിയിലെ പെട്രോൾ പമ്പ്...

കളിക്കുന്നതിനിടെ ചക്ക മുഖത്തേക്ക് വീണു; ഒമ്പത് വയസുകാരിക്ക് ദാരുണാന്ത്യം

കോട്ടയ്‌ക്കൽ: കളിച്ചുകൊണ്ടിരിക്കെ ചക്ക മുഖത്ത് വീണ് ഒമ്പത് വയസുകാരിക്ക് ദാരുണാന്ത്യം. കാലൊടി കുഞ്ഞലവിയുടെ മകൾ ചങ്കുവെട്ടി സ്വദേശി ആയിഷ തെസ്‌നിയാണ് മരിച്ചത്. വീട്ടുമുറ്റത്തു മറ്റ് കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ ഇന്ന് രാവിലെയാണ് അപകടം. ചക്ക മുഖത്തേക്ക്...

അബദ്ധത്തിൽ ആസിഡ് കുടിച്ചു; അഞ്ച് വയസുകാരൻ ഗുരുതരാവസ്‌ഥയിൽ

പാലക്കാട്: കളിച്ചുകൊണ്ടിരിക്കേ അബദ്ധത്തിൽ ആസിഡ് കുടിച്ച അഞ്ചുവയസുകാരൻ ഗുരുതരാവസ്‌ഥയിൽ. കല്ലടിക്കോട് ചൂരക്കോട് സ്വദേശി ജംഷാദിന്റെ മകൻ ഫൈസാൻ ആണ് ഗുരുതരാവസ്‌ഥയിൽ ചികിൽസയിലുള്ളത്. വീട്ടിൽ പ്‌ളാസ്‌റ്റിക് കുപ്പിയിൽ സൂക്ഷിച്ചിരുന്ന ആസിഡ് കുട്ടി അബദ്ധത്തിൽ കുടിക്കുകയായിരുന്നു. ശരീരത്തിലുള്ള...

പാലക്കാട് സഹോദരങ്ങൾ ഉൾപ്പടെ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു

പാലക്കാട്: കരിമ്പ മൂന്നേക്കറിന് സമീപം തുടിക്കോട് സഹോദരങ്ങൾ ഉൾപ്പടെ മൂന്ന് കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു. തുടിക്കോട് ആദിവാസി ഉന്നതിയിലെ പ്രകാശന്റെ മക്കളായ പ്രദീപ് (5), പ്രതീഷ് (3), ഇവരുടെ ബന്ധുവായ തമ്പിയുടെ മകൾ...

മഞ്ചേശ്വരത്ത് കാട്ടിൽ തിരച്ചിൽ നടത്തുന്നതിനിടെ യുവാവിന് വെടിയേറ്റു

കാസർഗോഡ്: മഞ്ചേശ്വരത്ത് യുവാവിന് വെടിയേറ്റു. മഞ്ചേശ്വരം സ്വദേശി സവാദിനാണ് വെടിയേറ്റത്. സമീപത്തെ കാടുമൂടിക്കിടക്കുന്ന പ്രദേശത്ത് നിന്ന് പതിവില്ലാതെ വെളിച്ചം കണ്ടതോടെ സുഹൃത്തുക്കളുമായി തിരച്ചിൽ നടത്തുന്നതിനിടെ വെടിയേൽക്കുകയായിരുന്നു. സവാദ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. സംഭവം...

യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തി; മൂന്നുപേർ കസ്‌റ്റഡിയിൽ

കോഴിക്കോട്: മായനാട് യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയതായി പരാതി. അമ്പലക്കണ്ടി സ്വദേശി സൂരജ് (20) ആണ് മരിച്ചത്. സംഭവത്തിൽ മൂന്നുപേരെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ചെലവൂർ പെരയോട്ടിൽ അജയ് മനോജ് (20), വിജയ്...

വയോധികനെ ചവിട്ടിക്കൊന്ന കാട്ടാനയ്‌ക്കായി തിരച്ചിൽ; ഉൾവനത്തിലേക്ക് തുരത്തും

വയനാട്: മേപ്പാടിയിൽ വയോധികനെ ചവിട്ടിക്കൊന്ന കാട്ടാനയെ ഉൾവനത്തിലേക്ക് തുരത്താനുള്ള ശ്രമം തുടർന്ന് വനംവകുപ്പ്. രണ്ട് കുങ്കിയാനകളുമായി വനംവകുപ്പ് ഉദ്യോഗസ്‌ഥർ വനത്തിനുള്ളിൽ തിരച്ചിൽ നടത്തുകയാണ്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് രണ്ട് സംഘമായി ഉദ്യോഗസ്‌ഥർ വനത്തിലേക്ക്...

വിനോദയാത്രാ സംഘത്തിലെ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു

പാലക്കാട്: വിനോദയാത്രാ സംഘത്തിലെ വിദ്യാർഥികൾ മുങ്ങിമരിച്ചു. പാലക്കാട് ആളിയാർ ഡാമിലാണ് മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചത്. ചെന്നൈയിലെ സ്വകാര്യ കോളേജ് വിദ്യാർഥികളായ ധരുൺ, രേവന്ത്, ആന്റോ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. സുഹൃത്തുക്കൾക്കൊപ്പം...
- Advertisement -