Tag: Rain Alert Kerala
സംസ്‌ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളിൽ തീവ്രമഴയ്‌ക്ക് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് വരുംദിവസങ്ങളിലും മഴ കനക്കുമെന്ന് മുന്നറിയിപ്പ്. ബുധനാഴ്‌ച സംസ്‌ഥാനത്തുടനീളം മഴയുണ്ടാകും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ തീവ്രമഴയ്‌ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.
ഇന്നും മഴ തുടരുമെന്നാണ് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്. ബുധനാഴ്‌ച...
ഡാമുകൾ തുറക്കുന്നത് തീരുമാനിക്കാൻ വിദഗ്‌ധ സമിതിയെ ചുമതലപ്പെടുത്തി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഡാമുകൾ തുറക്കുന്നത് തീരുമാനിക്കാൻ വിദഗ്‌ധ സമിതിയെ ചുമതലപ്പെടുത്തി. മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താൻ ചേർന്ന ഉന്നത തല യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം പറഞ്ഞത്.
ഡാമുകൾ തുറക്കേണ്ട സാഹചര്യം, അതത്...
മഴയുണ്ടെങ്കില്‍ ഇടുക്കി ഡാം തുറക്കേണ്ടി വരും; വൈദ്യുതി മന്ത്രി
ഇടുക്കി: മഴയുണ്ടെങ്കില്‍ ഇടുക്കി ഡാം തുറക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണന്‍കുട്ടി. നിലവില്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് 2397.14 അടിയാണ്. ഡാമിലേക്കുള്ള നീരൊഴുക്കിന് ചെറിയ കുറവ് വന്നതിനാല്‍ ഡാമിലെ ജലനിരപ്പ് കൂടുതല്‍...
സംസ്‌ഥാനത്ത് കോളേജുകള്‍ തുറക്കുന്നത് വീണ്ടും നീട്ടി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോളേജുകള്‍ തുറക്കുന്നതീയതി വീണ്ടും നീട്ടി. ഈ മാസം 25 മുതല്‍ കോളേജുകള്‍ പൂര്‍ണ തോതില്‍ തുറക്കാനാണ് തീരുമാനം. മഴക്കെടുതികളുടെ പശ്‌ചാത്തലത്തിലാണ് തീയതി വീണ്ടും നീട്ടിയത്.
നേരത്തേ ബുധനാഴ്‌ച കോളേജുകള്‍ തുറക്കാനായിരുന്നു തീരുമാനം....
ക്യാംപുകളിൽ കോവിഡ് പ്രോട്ടോക്കോൾ ഉറപ്പാക്കും; കുട്ടികൾക്ക് പ്രത്യേക കരുതൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് സജ്‌ജമാക്കിയ ദുരിതാശ്വാസ ക്യാംപുകളുടെ പ്രവര്‍ത്തനം വിലയിരുത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ കളക്‌ടർമാരുമായും ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരുമായും...
തീരാനോവായി കൊക്കയാർ; കെട്ടിപ്പിടിച്ച നിലയിൽ കുട്ടികളുടെ മൃതദേഹം
ഇടുക്കി: കൊക്കയാറിൽ ഉരുൾപൊട്ടൽ ദുരിതം വിതച്ച സ്‌ഥലത്തെ തിരച്ചിലിൽ കാണാതായ നാല് കുട്ടികൾ ഉൾപ്പടെ ആറ് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ബന്ധുവീട്ടിലെ വിവാഹം ആഘോഷിക്കാനെത്തിയ കുരുന്നുകളുടെ കളിചിരികളിലേക്കാണ് ദുരന്തം ഇരച്ചെത്തിയത്. ഷാജി ചിറയില്‍...
മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി; സഹായം ഉറപ്പ് നൽകി
തിരുവനന്തപുരം: മഴ ദുരിതം വിതച്ച കേരളത്തിന് സഹായം ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്‌ഥാനത്തെ മഴക്കെടുതി സംബന്ധിച്ച വിവരങ്ങൾ ആരായാൻ മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹം ടെലിഫോണിൽ സംസാരിച്ചു. ആവശ്യമായ സഹായങ്ങൾ കേന്ദ്രം...
കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; കൂട്ടിക്കലിൽ തിരച്ചിൽ അവസാനിപ്പിച്ചു
കോട്ടയം: ഉരുൾപൊട്ടൽ ദുരിതം വിതച്ച കോട്ടയം ജില്ലയിലെ കൂട്ടിക്കലിൽ കാണാതായ എല്ലാവരുടെയും മൃതദേഹം കണ്ടെത്തി. ഉരുൾപൊട്ടലിൽ മരിച്ച പത്ത് പേരുടെയും ഒഴുക്കിൽപെട്ട് മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങളാണ് ഇന്ന് കൂട്ടിക്കലിൽ നിന്ന് കണ്ടെടുത്തത്. കാവാലി...






































