തിരുവനന്തപുരം: സംസ്ഥാനത്ത് കോളേജുകള്‍ തുറക്കുന്നതീയതി വീണ്ടും നീട്ടി. ഈ മാസം 25 മുതല്‍ കോളേജുകള്‍ പൂര്‍ണ തോതില്‍ തുറക്കാനാണ് തീരുമാനം. മഴക്കെടുതികളുടെ പശ്ചാത്തലത്തിലാണ് തീയതി വീണ്ടും നീട്ടിയത്.
നേരത്തേ ബുധനാഴ്ച കോളേജുകള്‍ തുറക്കാനായിരുന്നു തീരുമാനം. വിവിധ പരീക്ഷകളും മഴക്കെടുതികളുടെ സാഹചര്യത്തില്‍ ഇത് 20ആം തീയതിലേയ്ക്ക് നീട്ടി വെച്ചിരുന്നു. തിങ്കളാഴ്ച നടക്കാനിരുന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാറ്റി വെച്ചിരുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Read Also: പയ്യന്നൂരിലെ സുനീഷയുടെ ആത്മഹത്യ; നീതി കിട്ടിയില്ല, സമരവുമായി മുന്നോട്ടെന്ന് കുടുംബം