Sat, Jan 24, 2026
18 C
Dubai
Home Tags Russia Attack_Ukraine

Tag: Russia Attack_Ukraine

യുക്രൈൻ രക്ഷാദൗത്യം; കേന്ദ്ര മന്ത്രിമാർ അതിർത്തികളിലേക്ക്

ന്യൂഡെൽഹി: യുക്രൈൻ അതിർത്തികളിലേക്ക് കേന്ദ്രമന്ത്രിമാരെ അയക്കും. യുക്രൈനിൽ നിന്നുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യത്തിന് മേൽനോട്ടം വഹിക്കാനാണ് കേന്ദ്രമന്ത്രിമാരെ അതിർത്തികളിലേക്ക് അയക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. നാല് കേന്ദ്രമന്ത്രിമാരെയാണ് യുക്രൈനിന്റെ അയൽ...

വിലക്ക് ലംഘിച്ച് റഷ്യ; കനേഡിയൻ വ്യോമപാതയിൽ വിമാനം

ഒട്ടാവ: വിലക്ക് ലംഘിച്ച് റഷ്യ. കനേഡിയൻ വ്യോമപാതയിലൂടെ റഷ്യൻ വിമാനം പറന്നതായി കനേഡിയൻ ഗതാഗത മന്ത്രാലയം പറഞ്ഞു. യുക്രൈൻ -റഷ്യ യുദ്ധത്തിന്റെ പശ്‌ചാത്തലത്തിൽ വിവിധ രാജ്യങ്ങൾ റഷ്യക്ക് ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ്...

ബെലാറുസ് റഷ്യക്ക് ഒപ്പം; ആണവായുധ മുക്‌ത പദവി നീക്കി

മിൻസ്‌ക്: യുക്രൈനിൽ റഷ്യ അധിനിവേശം തുടരുന്നതിനിടെ നിർണായക നീക്കം നടത്തി ബെലാറുസ്. റഷ്യക്ക് സജീവ പിന്തുണ പ്രഖ്യാപിച്ചാണ് ബെലാറുസ് രംഗത്ത് വന്നിരിക്കുന്നത്. ആണവായുധമുക്‌ത രാഷ്‌ട്ര പദവി നീക്കുന്ന ഭരണഘടനാ ഭേദഗതി ബെലാറുസ് പാസാക്കി....

യുക്രൈനിൽ നിന്ന് 249 ഇന്ത്യക്കാരുമായി അഞ്ചാമത്തെ വിമാനം ഡെൽഹിയിലെത്തി

ന്യൂഡെൽഹി: യുക്രൈനിൽ നിന്നുള്ള അഞ്ചാമത്തെ വിമാനം ഡെൽഹിയിലെത്തി. 249 യാത്രക്കാരുമായി റൊമാനിയയിലെ ബുക്കാറസ്‌റ്റിൽ നിന്നെത്തിയ വിമാനമാണ് ഡെൽഹിയിലിറങ്ങിയത്. ഇന്നലെ പുലർച്ചെ 2.45ഓടെ 250 യാത്രക്കാരുമായി ആദ്യ വിമാനം തലസ്‌ഥാന നഗരിയിൽ എത്തിയിരുന്നു. ഇതിൽ...

റഷ്യ-യുക്രൈൻ യുദ്ധം; നിലപാട് ആവർത്തിച്ച് ഇന്ത്യ, യുഎൻ രക്ഷാസമിതി വോട്ടെടുപ്പിൽ വിട്ടു നിന്നു

ന്യൂഡെൽഹി: യുക്രൈൻ വിഷയത്തിൽ യുഎൻ പൊതുസഭയിലും നിലപാട് ആവർത്തിച്ച് ഇന്ത്യ. യുഎൻ അടിയന്തര പൊതുസഭ ചേരണമെന്ന രക്ഷാസമിതി വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു. 11 രാജ്യങ്ങൾ അനുകൂലിച്ചപ്പോൾ ഇന്ത്യയും ചൈനയും യുഎഇയും ആണ്...

അഞ്ച് രാജ്യങ്ങൾ വഴി രക്ഷാ ദൗത്യം; രണ്ട് വിമാനങ്ങൾ ഇന്ന് എത്തും

ന്യൂഡെൽഹി: റഷ്യ യുദ്ധം തുടരുന്ന യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ തിരികെ രാജ്യത്ത് എത്തിക്കുന്നതിനുള്ള രക്ഷാ ദൗത്യം, ഓപ്പറേഷൻ ഗംഗ ഇന്നും തുടരും. യുക്രൈന്റെ കൂടുതൽ അതിർത്തി വഴി രക്ഷാ ദൗത്യം നടത്താനാണ് നീക്കം....

അഞ്ചാം ദിവസവും തുടരുന്ന യുദ്ധം; റഷ്യ-യുക്രൈൻ ചർച്ചയിൽ കണ്ണുനട്ട് ലോകം

കീവ്: യുക്രൈനിൽ അഞ്ചാം ദിവസവും റഷ്യ ആക്രമണം തുടരുന്നു. ഒരു വശത്ത് സമാധാന ചർച്ചകളും നടക്കുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച ഇന്ന് നടക്കുമെന്ന് യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കിയുടെ ഓഫിസ് അറിയിച്ചു. ബെലൂറസിൽ...

റഷ്യൻ വിമാനങ്ങൾക്ക് പ്രവേശനമില്ല; വിലക്കി യൂറോപ്യൻ രാജ്യങ്ങൾ

പാരിസ്: റഷ്യൻ വിമാനങ്ങൾ തങ്ങളുടെ വ്യോമാതിർത്തിയിൽ പ്രവേശിക്കരുതെന്ന് യൂറോപ്യൻ രാജ്യങ്ങളും കാനഡയും. യുക്രൈനിലെ അധിനിവേശത്തിൽ റഷ്യയെ പ്രതിരോധത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. നാറ്റോ രാജ്യങ്ങൾ അടക്കമുള്ളവ റഷ്യക്ക് മേൽ സാമ്പത്തിക ഉപരോധം...
- Advertisement -