റഷ്യൻ വിമാനങ്ങൾക്ക് പ്രവേശനമില്ല; വിലക്കി യൂറോപ്യൻ രാജ്യങ്ങൾ

By News Desk, Malabar News
No access to Russian flights; European countries banned
Representational Image
Ajwa Travels

പാരിസ്: റഷ്യൻ വിമാനങ്ങൾ തങ്ങളുടെ വ്യോമാതിർത്തിയിൽ പ്രവേശിക്കരുതെന്ന് യൂറോപ്യൻ രാജ്യങ്ങളും കാനഡയും. യുക്രൈനിലെ അധിനിവേശത്തിൽ റഷ്യയെ പ്രതിരോധത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. നാറ്റോ രാജ്യങ്ങൾ അടക്കമുള്ളവ റഷ്യക്ക് മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ നടപടി.

ഇതിനിടെറഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിൻ യുക്രൈനിൽ ആണവ ഭീഷണി ഉയർത്തിയിരുന്നു. ആണവ പ്രതിരോധ സേനയോട് സജ്‌ജമായിരിക്കാൻ പുടിൻ നിർദ്ദേശം നൽകിയതായാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളുടെ റിപ്പോർട്ടുകൾ. നാറ്റോയുടെ നിലപാടുകൾ പ്രകോപനകരമാണെന് ചൂണ്ടിക്കാട്ടിയാണ് റഷ്യയുടെ നടപടി.

അതേസമയം, റഷ്യയുമായുള്ള ചര്‍ച്ച ബെലാറൂസില്‍ തന്നെ നടത്തുമെന്നാണ് വിവരങ്ങള്‍. ബെലാറൂസില്‍ ചര്‍ച്ച നടത്താമെന്ന റഷ്യയുടെ നിര്‍ദ്ദേശം യുക്രൈന്‍ അംഗീകരിച്ചു. ചര്‍ച്ച തീരുംവരെ ബെലാറൂസ് മേഖലയില്‍ നിന്ന് യുക്രൈന് നേരെ സൈനിക നീക്കം ഉണ്ടാകില്ലെന്ന ഉറപ്പിന് പിന്നാലെയാണ് ചര്‍ച്ച നടക്കുമെന്ന് സ്‌ഥിരീകരിച്ചത്.

Most Read: യൂട്യൂബ് നോക്കി ഫാർമസി വിദ്യാർഥികളുടെ ഓപ്പറേഷൻ; യുവാവ് രക്‌തം വാർന്ന് മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE