വിലക്ക് ലംഘിച്ച് റഷ്യ; കനേഡിയൻ വ്യോമപാതയിൽ വിമാനം

By Desk Reporter, Malabar News
Russia-violates-ban;-Plane-on-Canadian-airspace
Ajwa Travels

ഒട്ടാവ: വിലക്ക് ലംഘിച്ച് റഷ്യ. കനേഡിയൻ വ്യോമപാതയിലൂടെ റഷ്യൻ വിമാനം പറന്നതായി കനേഡിയൻ ഗതാഗത മന്ത്രാലയം പറഞ്ഞു. യുക്രൈൻ -റഷ്യ യുദ്ധത്തിന്റെ പശ്‌ചാത്തലത്തിൽ വിവിധ രാജ്യങ്ങൾ റഷ്യക്ക് ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കനേഡിയൻ വ്യോമപാതയിലൂടെ വിലക്ക് ലംഘിച്ച് റഷ്യൻ വിമാനം പറന്നത്.

റഷ്യയുടെ എയറോഫ്ളോട്ട് 111 എന്ന വിമാനം വിലക്ക് മറികടന്ന് കനേഡിയൻ വ്യോമാതിർത്തി കടന്നതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്നും കനേഡിയൻ ഗതാഗത മന്ത്രാലയം പറഞ്ഞു.

മിയാമിയിൽ നിന്ന് ഫ്ളോറിഡ വഴി കാനഡയുടെ കിഴക്കൻ തീരങ്ങളിൽ കൂടി മോസ്‌കോയിലേക്ക് പോവുകയായിരുന്നു വിമാനം. റഷ്യയിലെ ഏറ്റവും വലിയ വിമാന കമ്പനിയാണ് എയറോഫ്ളോട്ട്.

Most Read:  സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE