Tag: Sabarimala Temple
ഉണ്ണിക്കൃഷ്‌ണൻ പോറ്റിക്ക് ബെംഗളൂരുവിൽ കോടികളുടെ ഭൂമി ഇടപാട്, ഫ്‌ളാറ്റുകളും വാങ്ങി
ചെന്നൈ: ശബരിമല സ്വർണത്തട്ടിപ്പ് കേസിലെ ഒന്നാംപ്രതിയായ ഉണ്ണിക്കൃഷ്‌ണൻ പോറ്റി ബെംഗളൂരുവിൽ കോടികളുടെ ഭൂമി ഇടപാട് നടത്തിയതായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ഫ്‌ളാറ്റുകളും ഭൂമിയും വാങ്ങികൂട്ടിയതിന്റെ രേഖകൾ എസ്ഐടി പിടിച്ചെടുത്തു.
ബെംഗളൂരുവിന് പുറമേ ചെന്നൈയിലെ...
ശബരിമല സ്വർണക്കൊള്ള; ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ ഫ്‌ളാറ്റിൽ നിന്ന് സ്വർണം പിടികൂടി
ബെംഗളൂരു: ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ ബെംഗളൂരുവിലെ ഫ്‌ളാറ്റിൽ നിന്ന് സ്വർണം പിടികൂടി. 176 ഗ്രാം സ്വർണമാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. ബെംഗളൂരു ശ്രീരാംപുരയിലെ പോറ്റിയുടെ വാടക ഫ്‌ളാറ്റിൽ നിന്നാണ് സ്വർണം പിടികൂടിയത്.
ശബരിമലയിൽ നിന്ന്...
ശബരിമലയിൽ നിന്ന് കടത്തിയ സ്വർണം ബെല്ലാരിയിൽ കണ്ടെത്തി; നിർണായകം
തിരുവനന്തപുരം: ശബരിമലയിൽ നിന്ന് ഉണ്ണിക്കൃഷ്‌ണൻ പോറ്റി കടത്തിയ സ്വർണം ബെല്ലാരിയിൽ നിന്ന് കണ്ടെത്തി. ഉണ്ണിക്കൃഷ്‌ണൻ പോറ്റി, വ്യാപാരിയായ ഗോവർധന് കൈമാറിയ സ്വർണമാണ് കർണാടകയിലെ ബെല്ലാരിയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. ഗോവർധന്റെ...
സ്വർണം ഉണ്ണിക്കൃഷ്‌ണൻ പോറ്റി വിറ്റു; സ്വർണവ്യാപാരി ഗോവർധനും പങ്ക്
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ള കേസിൽ നിർണായക കണ്ടെത്തലുമായി പ്രത്യേക അന്വേഷണ സംഘം. ചെന്നൈയിൽ നിന്ന് വേർതിരിച്ചെടുത്ത സ്വർണം ഉണ്ണിക്കൃഷ്‌ണൻ പോറ്റി ബെല്ലാരിയിലെ സ്വർണവ്യാപാരിയായ ഗോവർധന് വിറ്റുവെന്നാണ് എസ്ഐടി കണ്ടെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ഗോവർധൻ...
ശബരിമല സ്വർണക്കൊള്ള; മുരാരി ബാബുവിനെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ള കേസിൽ പ്രതിപ്പട്ടികയിലുള്ള ദേവസ്വം ബോർഡ് മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ ബി. മുരാരി ബാബുവിനെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. ഇന്ന് അറസ്‌റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം. ഇന്നലെ രാത്രി പത്തിന് പെരുന്നയിലെ...
ശബരിമല സ്വർണക്കൊള്ള; ഗൂഢാലോചന അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനയും അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്. സ്വർണപ്പാളി വിഷയത്തിൽ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഇടക്കാല റിപ്പോർട് സമർപ്പിച്ചതിന് പിന്നാലെയാണ് ഹൈക്കോടതി നിർദ്ദേശം. അടച്ചിട്ട കോടതിമുറിയിൽ...
ശബരിമല സ്വർണക്കൊള്ള; ബെംഗളൂരു കേന്ദ്രീകരിച്ച് വൻ ഗൂഢാലോചന? റിപ്പോർട് ഇന്ന് സമർപ്പിക്കും
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി റിപ്പോർട് പ്രത്യേക സംഘം ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ബോർഡ് അംഗങ്ങൾക്കും ഉദ്യോഗസ്‌ഥർക്കുമെതിരെ കസ്‌റ്റഡിയിലിരിക്കെ ഉണ്ണിക്കൃഷ്‌ണൻ പോറ്റി നടത്തിയ വെളിപ്പെടുത്തലുകളുടെ വിശദാംശങ്ങൾ റിപ്പോർട്ടിലുണ്ടാകും.
തന്നെ ചിലർ കുടുക്കിയതാണെന്ന്...
പോറ്റിയുടെ വീട്ടിൽ നിന്ന് സ്വർണവും പണവും കണ്ടെത്തി; ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും പിടിച്ചെടുത്തു
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയായ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ പുളിമാത്തുള്ള വീട്ടിൽ നിന്ന് സ്വർണവും പണവും കണ്ടെടുത്തതായി സൂചന. കേസുമായി ബന്ധപ്പെട്ട സ്വർണമാണോ ഇതെന്ന് പരിശോധിക്കും. ചില ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും രേഖകളും പ്രത്യേക...





































